ലൂക്ക - Review

ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ലൂക്ക ഇന്ന് പ്രദർശനത്തിന് എത്തി.
ടോവിനോയുടെ സിനിമകൾ ഇപ്പോൾ തുടർച്ചയായി റിലീസ് ചെയ്യുകയാണ്.
ഉയരേ, വൈറസ്, ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്നീ ചിത്രങ്ങൾ ഇപ്പോഴും തീയറ്ററുകളിൽ ഉണ്ട് .

അരുൺ ബോസ് ആണ് ലൂക്ക സംവിധാനം ചെയ്തിരിക്കുന്നത് .
ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമിച്ചത്.
അരുൺ ബോസും മൃദുൽ ജോർജും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത് .
അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക.
സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.

അക്ബർ ഹുസൈൻ എന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിലൂടെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത് .
ആ അന്വേഷണം ലൂക്ക എന്ന  ഒരു ആർട്ടിസ്റ്റിന്റെ ജീവിതം നമുക്ക് മുന്നിൽ വരച്ചു കാട്ടുന്നു.
വളരെ ടാലന്റഡ് ആയ ഒരു കലാകാരനാണ് ലൂക്ക എങ്കിലും അല്പം വിചിത്രമായ ഒരു സ്വഭാവത്തിന് ഉടമകൂടിയാണ് അയാൾ.
അപ്രതീക്ഷിതമായാണ് നിഹാരിക എന്ന പെൺകുട്ടി അയാളുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.
വളരെ പെട്ടെന്ന് തന്നെ അവർ അടുപ്പത്തിലാകുന്നു .
തുടർന്നുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.
വ്യക്തി ജീവിതത്തിൽ ചില പ്രശ്നങ്ങൾ അനുഭവിക്കുന്ന അക്ബർ എന്ന പോലീസുകാരന്റെ ജീവിതത്തിൽ ലൂക്കയെ കുറിച്ചുള്ള അന്വേഷണം വരുത്തുന്ന മാറ്റങ്ങളെകുറിച്ചും സിനിമ പറയുന്നുണ്ട്.

ലൂക്ക എന്ന കഥാപാത്രം ടോവിനോയുടെ കയ്യിൽ ഭദ്രമായിരുന്നു.
നിഹാരിക ആയി എത്തിയ അഹാനയും നല്ല പ്രകടനമായിരുന്നു .

നിതിൻ ജോർജ് ആണ് അക്ബർ ഹുസൈൻ എന്ന പോലീസ് ഓഫീസർ ആയി എത്തുന്നത്. നല്ല രീതിയിൽ തന്നെ അദ്ദേഹം അത് അവതരിപ്പിച്ചിട്ടുണ്ട്.
വിനീത കോശി, അൻവർ ഷെരീഫ്, രാജേഷ് ശർമ, ശ്രീകാന്ത് മുരളി, ഷാലു റഹീം എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു .
അരുൺ അശോകൻ നല്ല രീതിയിൽ തന്നെ ചിത്രം ഒരുക്കിയിട്ടുണ്ട്.

Drama, Romance എന്നീ വിഭാഗങ്ങളിൽ പെടുന്ന സിനിമയാണ് ലൂക്ക എങ്കിലും അല്പം ത്രില്ലെർ സ്വഭാവും ചിത്രത്തിനുണ്ട്.
വളരെ സ്ലോ ആയാണ് ചിത്രം കഥ പറയുന്നത്. അത് കൊണ്ട് തന്നെ ചിലയിടങ്ങളിൽ  ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്.
മോഹൻലാൽ ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവർ ഒരുമിച്ച റെഡ് വൈൻ എന്ന സിനിമയുമായി വലിയ സാമ്യമുണ്ട് ഈ ചിത്രത്തിന്റെ കഥയ്ക്ക്.
അതികൊണ്ട് തന്നെ ക്ലൈമാക്സിൽ അല്ലാതെ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ലൂക്കയ്ക്ക് കഴിഞ്ഞിട്ടില്ല.
ടോവിനോയുടെയും അഹാനയുടെയും പ്രണയ രംഗങ്ങൾ നന്നായിരുന്നു.
അപ്രതീക്ഷിതമായ ക്ലൈമാക്സും
സൂരജ് എസ് കുറുപ്പിന്റെ പശ്ചാത്തല സംഗീതവുമാണ്  സിനിമയുടെ മറ്റ് മികച്ച വശങ്ങൾ.


മിഥുൻ മഹേഷ്‌.


Comments

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏