Game Over- Terrific Thriller
മായ എന്ന സൂപ്പർഹിറ്റ് ഹൊറർ ചിത്രത്തിന് ശേഷം അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് "ഗെയിം ഓവർ".
തപ്‌സീ പന്നു ആണ് സ്വപ്ന എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .അശ്വിൻ ശരവണൻ, കാവ്യാ രാംകുമാർ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത് .
വിനോദിനി, മാല പാർവതി, വൈദ്യനാഥൻ, അനീഷ് കുരുവിള, സഞ്ചന നടരാജൻ, രമ്യ സുബ്രഹ്മണ്യൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഒരു ഗംഭീര ത്രില്ലെർ സിനിമയാണ് ഗെയിം ഓവർ.
സ്വപ്ന എന്ന ഒരു ഗെയിമറുടെ വേഷത്തിലാണ് തപ്‌സി എത്തുന്നത്.
ഒരു പെൺകുട്ടിയെ വീട്ടിൽ കയറി ക്രൂരമായി കൊല്ലുന്ന രംഗത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. കൊലപാതകിയെ കാണിക്കുന്നില്ലെങ്കിലും ഒരു സൈക്കോ ആണെന്ന് വ്യക്തമാകുന്നു.
പേടിപ്പെടുത്തുന്ന ആ രംഗത്തിൽ നിന്നും പിന്നീട് സ്വപ്നയുടെ ജീവിതത്തിലേക്ക് സിനിമ കടന്ന് ചെല്ലുന്നു.
കഴിഞ്ഞ ന്യൂയർ സമയത്ത് തനിക്ക് സംഭവിച്ച ഒരു ദാരുണ സംഭവത്തിന്റെ നടുക്കുന്ന ഓര്മകളുമായാണ് സ്വപ്ന ജീവിക്കുന്നത്.
ന്യൂയർ അടുത്ത് വരുന്നതോടെ അവളിൽ അകാരണമായ ഒരു ഭയം ഉടലെടുക്കുന്നു.
നാളുകൾക്ക് മുൻപ് പതിച്ച ടാറ്റൂവിൽ ഉണ്ടാകുന്ന വേദനയും അവളെ അലോസരപ്പെടുത്തുന്നുണ്ട്. ഇരുട്ടിനെ വല്ലാതെ ഭയപ്പെടുന്ന അവൾക്ക്
കാലാമ്മ മാത്രമാണ് ആകെ ഒരു സഹായത്തിനു ഉള്ളത്.
വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ അവൾ ആത്മഹത്യക്ക് ശ്രമിക്കുന്നു.
ആ അപകടം അവളെ വീൽ ചെയറിൽ ആക്കുന്നു.
ആ നാളുകളിൽ തന്നെ സിറ്റിയിൽ പലയിടത്തും പെൺകുട്ടികൾ ക്രൂരമായി കൊല്ലപ്പെടുന്നുണ്ട്.
അങ്ങനെ ന്യൂ യർ ദിവസം വന്നെത്തുന്നു.
അന്ന് രാത്രി കൊടും ക്രൂരനായ ആ സൈക്കോ കില്ലർ സ്വപ്നയുടെ വീടിന് മുന്നിൽ എത്തുന്നു.
ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട ഭീകര നിമിഷങ്ങളാണ് പിന്നീട് സംഭവിക്കുന്നത്.
സ്വപ്ന എങ്ങനെ വീൽ ചെയറിൽ ആകുന്നു എന്നതാണ് ആദ്യ പകുതി പറയുന്നത്. ഞെട്ടിക്കുന്ന പല നിമിഷങ്ങളും ആദ്യ പകുതി സമ്മാനിക്കുന്നുണ്ട്. രണ്ടാം പകുതി ഒരു രക്ഷയും ഉണ്ടായിരുന്നില്ല. നടുക്കി കളഞ്ഞ ഒരു ഗംഭീര സിനിമയാണ് ഗെയിം ഓവർ.
സ്വപ്നയായുള്ള തപ്സിയുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. അത്രയ്ക്ക് മികച്ച രീതിയിൽ കഥാപാത്രത്തെ തപ്‌സി ഉൾക്കൊണ്ടിട്ടുണ്ട്.
സംവിധായകൻ അശ്വിൻ ശരവണൻ ഗംഭീരമായി തന്നെ ഈ ത്രില്ലെർ ചിത്രം ഒരുക്കിയിട്ടുണ്ട്.
കാലമ്മയെ അവതരിപ്പിച്ച വിനോദിനിയും നല്ല പ്രകടനമായിരുന്നു.
ഏതാനും രംഗങ്ങളിലേ വരുന്നുള്ളു എങ്കിലും മാല പാർവതിയും നന്നായിരുന്നു.
റോൺ എതാൻ യൊഹാന്റെ പശ്ചാത്തല സംഗീതം ഭയപ്പെടുത്തുന്നതായിരുന്നു.
സിനിമയുടെ ത്രില്ലെർ മൂഡിന് അനുയോജ്യമായ രീതിയിൽ തന്നെ സംഗീതം ഒരുക്കിയിട്ടുണ്ട്.
വസന്തിന്റെ ക്യാമറയും റിച്ചാർഡ് കെവിന്റെ എഡിറ്റിംഗും സിനിമയുടെ മറ്റ് മികച്ച വശങ്ങൾ ആണ്.
ത്രില്ലെർ സിനിമ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ഗെയിം ഓവർ .
രാക്ഷസൻ പോലുളള മികച്ച ത്രില്ലെർ സിനിമകളുടെ നിരയിലേക്ക് ചേർത്ത് നിർത്താൻ കഴിയുന്ന ഒരു ഗംഭീര ത്രില്ലെർ സിനിമയാണ് ഗെയിം ഓവർ.
മിഥുൻ മഹേഷ്
Comments
Post a Comment