Beautiful "തമാശ"

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിനയ് ഫോർട്ട്‌ നായകനായി എത്തുന്ന സിനിമയാണ് തമാശ.
നവാഗതനായ അഷ്‌റഫ്‌ ഹംസ ആണ് തമാശയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഹാപ്പി അവർസ് എന്റർടൈൻമെന്റ്ന്റെ ബാനറിൽ ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ്, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു എന്നിവരാണ് നായികമാർ.
ഷഹബാസ് അമൻ, റെക്സ് വിജയൻ എന്നിവർ സംഗീതം നിർവഹിക്കുമ്പോൾ സമീർ താഹിർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് .
തമാശ എന്നാണ് ചിത്രത്തിന്റെ പേര് എങ്കിലും തമാശ അല്ലാത്ത ചില കാര്യങ്ങൾ കൂടി ചിത്രം പറയുന്നുണ്ട്..

ശ്രീനിവാസൻ ഒരു മലയാളം അധ്യാപകൻ ആണ്. തന്റെ കഷണ്ടിയെ കുറിച്ച് വളരെ അപകര്ഷതയുള്ള ആളാണ് ശ്രീനിവാസൻ. വരുന്ന വിവാഹാലോചനകൾക്കെല്ലാം ശ്രീനി മാഷിന്റെ കഷണ്ടി തടസ്സമായി മാറുന്നു.
 ശ്രീനി മാഷിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മൂന്ന് യുവതികളുടെ കൂടെ  കഥയാണ് ചിത്രം പറയുന്നത്.

തമാശയാണെന്ന മട്ടിൽ സോഷ്യൽ മീഡിയയിലൂടെ ഒരാൾക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ അയാളുടെ  ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന്  ചിത്രം കാണിച്ചു തരുന്നുണ്ട്.
എല്ലാം വെറും തമാശ അല്ല എന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്.

വളരെ മനോഹരമായാണ് ചിത്രം കഥ പറയുന്നത്.
ശ്രീനി മാഷായി വിനയ് ഫോർട്ട്‌ മികച്ച പ്രകടനം കാഴ്ച വച്ചു.
നായികമാർ മൂവരും നല്ല പ്രകടനം കാഴ്ച വെച്ചപ്പോൾ കൂടുതൽ പെർഫോം ചെയ്യാൻ കഴിഞ്ഞത് ചിന്നുവിന് ആയിരുന്നു.
ഒരു പുതുമുഖ സംവിധായകൻ എന്ന് തോന്നാത്ത വിധത്തിൽ അഷ്‌റഫ്‌ ഹംസ ചിത്രം ഒരുക്കിയിട്ടുണ്ട്.
മോനോഹരമായ പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന തമാശ, തമാശയ്ക്ക് അപ്പുറം അല്പം ചിന്തയ്ക്കും വക നൽകുന്ന ഒരു മികച്ച സിനിമയാണ്.

മിഥുൻ മഹേഷ്‌

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer