ഉന്നം തെറ്റാതെ "ഉണ്ട"


ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഉണ്ട ഇന്ന് റിലീസ് ആയിരിക്കുകയാണ്.
അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ ഖാലിദ് റഹ്മാൻ ആണ് ഉണ്ട സംവിധാനം ചെയ്തിരിക്കുന്നത്.
കൃഷ്ണൻ സേതുകുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഖാലിദ് റഹ്മാന്റെ കഥയ്ക്ക് ഹർഷദ് ആണ്
തിരക്കഥ എഴുതിയിരിക്കുന്നത്.
സജിത്ത് പുരുഷൻ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ പ്രശാന്ത് പിള്ള ആണ് സംഗീതം ചെയ്തിരിക്കുന്നത്.

ഛത്തീസ്ഗഡിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കായി  കേരളത്തിൽ നിന്ന് പോകുന്ന ഒരു സംഘം പോലീസുകാരുടെ കഥയാണ് ചിത്രം  പറയുന്നത്.
സബ് ഇൻസ്‌പെക്ടർ മണി സാറിന്റെ നേതൃത്വത്തിൽ ഉള്ള ബറ്റാലിയൻ മാവോയിസ്റ്റ് ആക്രമണം പതിവുള്ള ഒരു ഗ്രാമത്തിലാണ് എത്തിച്ചേരുന്നത് .
അവിടെ തടസ്സങ്ങൾ ഒന്നും കൂടാതെ ഇലക്ഷൻ പൂർത്തിയാക്കുക എന്നതാണ് അവരുടെ ദൗത്യം.
ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാൻ അവരുടെ കൈവശം വളരെ പരിമിതമായ വെടിയുണ്ടകളെ ഉണ്ടായിരുന്നുള്ളു.
എന്നാൽ തങ്ങളുടെ ദൗത്യം നിറവേറ്റാൻ മാവോയിസ്റ്റ് കാരെ മാത്രമല്ല മണി സാറിനും സംഘത്തിനും നേരിടേണ്ടി വരുന്നത്.

വളരെ ത്രില്ലിംഗ് ആയ ഒരു കഥാപശ്ചാത്തലം ആണ് ചിത്രത്തിന്റേത്.
ആ കഥ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
സബ് ഇൻസ്‌പെക്ടർ മണി സാർ ആയി മമ്മൂട്ടി മികച്ച പ്രകടനമായിരുന്നു.

ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, റോണി ഡേവിഡ്, ഗ്രിഗറി, രഞ്ജിത്ത്, ഷാജോൺ, സുധി കോപ്പ, ലുക്മാൻ, ഗോകുലൻ, ഭഗവാൻ തിവാരി, ദിലീഷ് പോത്തൻ, ഷഹീൻ, നൗഷാദ് ബോംബെ തുടങ്ങി ഒരു വമ്പൻ താരനിര ചിത്രത്തിലുണ്ട്.
ആസിഫ് അലി, വിനയ് ഫോർട്ട്‌ എന്നിവർ അതിഥി താരങ്ങളായും വരുന്നുണ്ട്.

റിയലിസ്റ്റിക് ആയ ഒരു പോലീസ് ത്രില്ലെർ സിനിമയാണ് ഉണ്ട എങ്കിലും പലയിടത്തും പ്രേക്ഷകനെ ചിരിപ്പിക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്.
ഛത്തീസ്ഗഡിലെ പ്രകൃതി ഭംഗി നന്നായി പകർത്തിയിട്ടുണ്ട് സിനിമയിൽ.
പ്രശാന്ത് പിള്ളയുടെ സംഗീതവും മികച്ചു നിന്നു.

കോമഡിയും ത്രില്ലും ഒക്കെയായി ആദ്യപകുതി നന്നായി മുന്നേറിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇഴച്ചിൽ അനുഭവപ്പെട്ടു.
ക്ലൈമാക്സ്‌ രംഗങ്ങൾ തകർപ്പൻ ആയിരുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉണ്ട മികച്ച ഒരു അനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്.

മിഥുൻ മഹേഷ്‌


Comments

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏