Posts

ദൃശ്യം 2 - Classic Criminal Georgekutty Is Back 👌👌🙏

Image
  കൊറോണ സൃഷ്ടിച്ച ആഘാതം സിനിമ മേഖലയെയും കാര്യമായി ബാധിച്ചിരുന്നു. പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയ്ക്ക് ജീവൻ വെപ്പിച്ച് ആദ്യം ഷൂട്ടിംഗ് തുടങ്ങിയ സിനിമയാണ് ദൃശ്യം 2. 2013 ൽ പുറത്തിറങ്ങി അക്കാലത്തെ ഏറ്റവും വലിയ വിജയമായിരുന്നു ദൃശ്യം. ജീതു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മലയാളം കണ്ട ഏറ്റവും മികച്ച സസ്‌പെൻസ്‌ ത്രില്ലെർ സിനിമകളിൽ ഒന്നാണ്. മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ജോർജ് കുട്ടി. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അതിബുദ്ധിമാനായ ജോർജ് കുട്ടിയെ വീണ്ടും കൊണ്ട് വരികയാണ് ജീതു, ദൃശ്യം  2 ൽ. ആറു വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന് രണ്ടാം ഭാഗം വരുമ്പോൾ അത് വേണമായിരുന്നോ എന്നായിരുന്നു പലരും ചിന്തിച്ചത്. പക്ഷെ ട്രൈലെർ റിലീസ് ആയതിന് ശേഷം പലർക്കും പ്രതീക്ഷ വീണ്ടും വന്നിരുന്നു. OTT റിലീസ് ആയി ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ആദ്യഭാഗത്തിലെ പോലെ മോഹൻലാൽ, മീന, സിദ്ധിക്ക്, അൻസിബ ഹസ്സൻ,എസ്തർ, ആശാ ശരത്, കോഴിക്കോട് നാരായണൻ നായർ എന്നിവർ പ്രത്യക്ഷപ്പെടുമ്പോൾ മുരളി ഗോപി, ഗണേഷ് കുമാർ, അഞ്‌ജലി നായർ,അജിത് കൂത്താട്ടുകുളം, സായി കുമാർ, ജോയ് മാത്യു,സുമേഷ് ചന്ദ്രൻ, പോളി വത്സൻ തുടങ്

Master - Vaathi Coming 👌👌

Image
  കോവിഡ് പ്രതിസന്ധിയെ തുടർന്ന് തീയറ്ററുകൾ അടച്ചിട്ടിട്ട് ഏതാണ്ട് ഒരു വർഷത്തോളമായി. ആ പ്രതിസന്ധിക്ക് ശേഷം തീയറ്ററുകൾ തുറക്കുന്നത് ആഘോഷമാക്കാൻ ആദ്യം എത്തുന്നത് ഒരു ബ്രഹ്‌മാണ്ട സിനിമ തന്നെ, ദളപതി വിജയ് മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ നേർക്കുനേർ വരുന്ന "മാസ്റ്റർ". മാനഗരം, കൈതി എന്നീ സിനിമകളിലൂടെ തമിഴ് സിനിമയ്ക്ക് പുതിയൊരു മാനം നൽകിയ സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനൻ, ആൻഡ്രിയ, കൈതിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. കൈതിയുടെ രചയിതാക്കളായ പൊൻ പാർഥിപൻ, രത്നാകുമാർ, ലോകേഷ് ടീം തന്നെയാണ് മാസ്റ്ററിനും രചന നിർവഹിക്കുന്നത്. അനിരുധ് ആണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. JD എന്ന ജോൺ ദുറൈരാജ് ആയാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. അധ്യാപകനായ JD കുട്ടികൾക്കെല്ലാം പ്രിയങ്കരനാണ്. നിയന്ത്രിക്കാനാവാത്ത മദ്യപാനത്തിന് അടിമയായ JD അതിന് കാരണം ചോദിക്കുന്നവരോട് സൂര്യയുടെയും അജിത്തിന്റെയും ഒക്കെ സിനിമാകഥകൾ ആണ് പറയുന്നത്. കൂട്ടത്തിൽ നമ്മുടെ പ്രേമത്തിലെ മലർ മിസ്സിന്റെ കഥ കൂടി പറയുന്നുണ്ട് വിജയ് 😄 JD യു

Halal Love Story- Feels Good👌🙏

Image
  സുഡാനി ഫ്രം നൈജീരിയ എന്ന മികച്ച സിനിമയ്ക്ക് ശേഷം സക്കറിയ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് "ഹലാൽ ലവ് സ്റ്റോറി". ആമസോൺ പ്രൈം വഴിയാണ് ചിത്രം ഇന്ന് പുറത്തിറങ്ങിയത്. ആഷിക് അബു,ജെസ്‌ന അഷിം,ഹർഷാദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുഹ്‌സിൻ പരാരിയും സക്കറിയയും ചേർന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഇന്ദ്രജിത് സുകുമാരൻ,ഗ്രേസ് ആന്റണി, ജോജു ജോർജ്,ഷറഫുദീൻ, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത്,നാസർ കറുത്തേനി, അഭിരാം പൊതുവാൾ, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം യാക്സൺ ഗാരി, നേഹ നായർ എന്നിവരും നിർവഹിച്ചിരിക്കുന്നു. അജയ് മേനോൻ ആണ് ക്യാമറ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. സമുദായിക ചുറ്റുപാടിൽ ജീവിക്കുന്ന ഒരു സംഘം കലാസ്നേഹികൾ ഒരു ഹോം സിനിമ നിർമ്മിക്കുവാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥാസന്ദർഭം. സമുദായിക സംഘടനയുടെ നേതൃത്വത്തിൽ പിരിവ് നടത്തിയാണ് അവർ ഇതിന് വേണ്ട പണം സംഘടിപ്പിക്കുന്നത്. തൗഫീഖ് തിരക്കഥാകൃത്തായും സിറാജ് സംവിധായകനായും തെരഞ്ഞടുക്കപ്പെടുന്നു. അഭിനേതാക്കളായി ആ നാട്ടുകാരെ

Nani s "V" Action Packed Thriller

Image
  തെലുങ്ക് സിനിമാ ലോകത്ത് എന്ന പോലെ കേരളത്തിലും ഏറെ ശ്രദ്ധധനേടിയ നടനാണ് നാനി.  ജഴ്സി,ഗാങ് ലീഡർ തുടങ്ങിയ നാനിയുടെ അവസാന സിനിമകൾ മികച്ച വിജയം നേടിയിരുന്നത് കൊണ്ട് തന്നെ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. കോവിഡ് 19 പ്രതിസന്ധി കാരണം തീയറ്ററുകൾ എന്ന് തുറക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിൽ OTT റിലീസ് ആയി വരുന്ന സിനിമകളാണ് പ്രേക്ഷകർക്ക് ആശ്രയം.  അക്കൂട്ടത്തിൽ റിലീസായ ഏറ്റവും പുതിയ ചിത്രമാണ് V.  നാനിക്കൊപ്പം സുധീർ ബാബുവും തുല്യപ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  നിവേദ തോമസ്, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ നായികമാർ.  മോഹന കൃഷ്ണയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.   വെണ്ണല കിഷോർ, നരേഷ്, രോഹിണി, തലൈവാസൽ വിജയ്, ഹരീഷ് ഉത്തമൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.  സുധീർബാബു അവതരിപ്പിക്കുന്ന ഡിസിപി ആദിത്യ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്.  ഒരു കലാപം അടിച്ചൊതുക്കി ജനശ്രദ്ധ നേടുന്ന ഡിസിപി ആദിത്യ പിന്നീട് നിരവധി കേസുകൾ തെളിയിച്ച് ജനങ്ങൾക്ക് മുന്നിൽ ഒരു സെലിബ്രിറ്റി ആയി മാറുന്നു. അതേ തുടർന്ന് Gallantry

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

Image
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് സൂഫിയും സുജാതയും. കരി എന്ന പ്രഥമ ചിത്രത്തിലൂടെ ശ്രദ്ധേയനായ  നാറാണിപുഴ ഷാനവാസ്‌ ആണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.  തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നേരിടുന്നത് കൊണ്ട് ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസ് ആയിരിക്കുന്നത്.  പ്രജാപതി എന്ന രഞ്ജിത്ത് മമ്മൂട്ടി സിനിമയിലൂടെ അരങ്ങേറി പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം താരമായ അദിതി റാവു ഹൈദാരി ആണ് ചിത്രത്തിൽ സുജാത എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.  ജയസൂര്യ, പുതുമുഖം ദേവ് മോഹൻ, സിദ്ധിക്ക്, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.  അതിഥി താരമായി ഹരീഷ് കണാരനും എത്തുന്നുണ്ട്.  പേര് പോലെ തന്നെ സൂഫിയുടെയും സുജാതയുടെയും പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഗുരുവിന്റെ കബർ ദർശിക്കാൻ എത്തുന്ന സൂഫിയിലൂടെയാണ് ചിത്രം തുടങ്ങുന്നത്.  പിന്നീട് ഫ്ലാഷ് ബാക്ക്ലൂടെ ചിത്രം സൂഫിയുടെയും സുജാതയുടെയും പ്രണയകഥ പറഞ്ഞു തുടങ്ങുന്നു. കവിത പോലെ മനോഹരമായ അവരുടെ അനശ്വര പ്രണയ കഥ. സൂഫിസവും ജിന്ന് പള്ളിയും വാങ്ക് വിളികളും  കൊണ

Ponmagal Vanthal Review

Image
പൊന്മകൾ വന്താൽ...   ജ്യോതിക പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തമിഴ് സിനിമയാണ് പൊന്മകൾ വന്താൽ..  Covid 19 അന്തരീക്ഷത്തിൽ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തത് കൊണ്ട് ചിത്രം ഇന്ന് ആമസോൺ പ്രൈമിൽ റിലീസ് ആയി.  മലയാളത്തിൽ നിന്നുമുൾപ്പടെ റിലീസ് കാത്ത് നിൽക്കുന്ന നിരവധി സിനിമകൾ ഡിജിറ്റൽ റിലീസ് ആയി എത്തിയേയ്ക്കും.  ലീഗൽ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നടൻ സൂര്യയാണ്.  JJ ഫ്രഡറിക് ആണ് ചിത്രംതിരക്കഥ എഴുതി  സംവിധാനം ചെയ്തിരിക്കുന്നത്.  ഭാഗ്യരാജ്,പാർഥിപൻ, ത്യാഗരാജൻ, പ്രതാപ് പോത്തൻ, പാണ്ട്യരാജൻ, വിനോദിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ..  വർഷങ്ങൾക്ക് മുൻപ് ഊട്ടിയിൽ വച്ച് പിഞ്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ജ്യോതി എന്ന യുവതി ശിക്ഷിക്കപ്പെടുന്നു.  സൈക്കോ ജ്യോതി കേസ് വർഷങ്ങൾക്ക് ശേഷം വെണ്പ എന്ന യുവ അഭിഭാഷക റീ ഓപ്പൺ ചെയ്യുന്നിടത്താണ് സിനിമ തുടങ്ങുന്നത്.  എന്ത് കൊണ്ടാണ് വെണ്പ, സൈക്കോ  ജ്യോതി കേസ് തന്റെ ആദ്യ കേസ് ആയി ഏറ്റെടുക്കുന്നത്.  യഥാർത്ഥത്തിൽ ജ്യോതി നിരപരാധിയായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രം പറയുന്നത്.

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Image
അനാർക്കലി എന്ന ഹിറ്റ്‌ സിനിമയ്ക്ക് ശേഷം സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത്  പ്രിത്വിരാജും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് അയ്യപ്പനും കോശിയും. അയ്യപ്പൻ, കോശി എന്നീ തുല്യ ശക്തികളുടെ വാശിയേറിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ രഞ്ജിത്ത്, പി എം ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജിത്ത് ചിത്രത്തിൽ ഒരു പ്രധാന വേഷവും ചെയ്തിട്ടുണ്ട്. അനിൽ നെടുമങ്ങാട്, അനു മോഹൻ, സാബു മോൻ, ഷാജു, ജോണി ആന്റണി, അന്ന രേഷ്മ രാജൻ, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കട്ടപ്പനയിലെ അതി സമ്പന്നനും പ്രമാണിയുമായ കുര്യൻ ജോണിന്റെ മകനാണ് കോശി. റിട്ടയേർഡ് ഹവീൽദാർ ആയ കോശിയും സമ്പന്നനും ഉന്നതങ്ങളിൽ സ്വാധീനം ഉള്ളവനുമാണ്. അർധരാത്രി അട്ടപ്പാടി വഴി ഊട്ടിയ്ക്ക് പോകുകയാണ് കോശിയും ഡ്രൈവറും. മദ്യനിരോധിത മേഖലയായ അട്ടപ്പാടി വനമേഖലയിൽ വെച്ച് മദ്യലഹരിയിലുള്ള കോശിയെ 12 കുപ്പി മദ്യം കൈവശം വെച്ചതിന് പോലീസും എക്സൈസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്യുന്നു. പ്രമാണിയും മുൻ ഹവിൽദാറുമായ കോശി പോലീസിനെതിരെ ശക്തമായി പ്രതികരിക്കുകയും കൈയ്യേറ്റം നടത്തുകയും ച