ഞാൻ പ്രകാശൻ- Simple and Beautiful

സത്യൻ  അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഞാൻ പ്രകാശൻ ".
ഫഹദ് ഫാസിൽ ആണ് പ്രകാശൻ ആകുന്നത്.
അരവിന്ദന്റെ അതിഥികളിലൂടെ ശ്രദ്ധേയയായ നിഖിലയും അഞ്ചു കുര്യനുമാണ് നായികമാർ.
S കുമാർ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
ഷാൻ റഹ്മാൻ ആണ് സംഗീതം .

ശരാശരി മലയാളി യുവാക്കളുടെ മുഖത്തിന്‌ നേരേ ശ്രീനിവാസൻ നീട്ടിവെയ്ക്കുന്ന  കണ്ണാടിയാണ് ഞാൻ പ്രകാശൻ എന്ന സിനിമ  .
പ്രകാശൻ അഥവാ PR ആകാശ് നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനാണ് .
Bsc നഴ്സിംഗ് ഒക്കെ കഴിഞ്ഞ് പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതെ കുറുക്കുവഴികളൂടെ പണമുണ്ടാക്കാൻ നടക്കുകയാണ് .അങ്ങനെ അത്യാവശ്യം തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പഴയ കാമുകി സലോമി പ്രകാശനെ കാണാൻ എത്തുന്നു.
സലോമി ജർമനിയിൽ ജോലികിട്ടി പോകാൻ നിൽക്കുകയാണ് .ആ വിവരം പ്രകാശനെ അറിയിക്കാൻ വന്നതാണ് .
പണ്ട് പണക്കാരി ആണെന്ന് കരുതി പ്രേമിച്ച് അങ്ങനെയല്ല എന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ചു പോന്നതാണ് പ്രകാശൻ .
എന്നാൽ സലോമിക്ക് ജര്മനിയിൽ ജോലികിട്ടി എന്ന വാർത്ത പ്രകാശനെ അസ്വസ്ഥനാക്കുന്നു .
ജർമനിയിൽ കിട്ടുന്ന വലിയ ശമ്പളവും സുഖസൗകര്യങ്ങളും ജർമനിയിലേക്ക് പോകുവാൻ അവനെ പ്രേരിപ്പിക്കുന്നു .
തുടർന്ന് ജർമ്മനി എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള പ്രകാശന്റെ ശ്രമങ്ങൾ  തുടങ്ങുന്നു .
ആ ശ്രമങ്ങൾ അവനെ ഗോപാല്ജിയുടെ അടുത്ത് എത്തിക്കുന്നു .
ഇതിനിടയിൽ സലോമിയുമായി അവൻ വീണ്ടും പ്രണയത്തിലാവുന്നു.
സലോമിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത അവൻ ഏറ്റെടുത്തു വീട്ടുന്നു .
എന്നാൽ ജർമനിയിൽ പോയ സലോമി പ്രകാശനെ മറന്ന് അവിടെ വേറൊരു ജീവിതം തുടങ്ങുന്നു .
ജീവിതത്തിൽ പ്രകാശൻ മനസ്സിലാക്കാത്ത ചില സത്യങ്ങൾ ഒരു കൊച്ചു പെൺകുട്ടിയിൽ നിന്ന് മനസ്സിലാക്കുന്നതോടെ അവന്റെ ജീവിതം മാറുന്നു .
അവൻ PR ആകാശിൽ നിന്ന് പ്രകാശൻ ആയി മാറുന്നു  .
ഇതാണ് കഥയുടെ ഒരു രത്നച്ചുരുക്കം .
ഫഹദ് ഫാസിൽ പ്രകാശൻ ആയി ശരിക്കും ജീവിക്കുകയായിരുന്നു .
ഗോപാൽജിയായി ശ്രീനിവാസനും നന്നായി .
പ്രകാശൻ എന്ന കഥാപാത്രത്തെ നമ്മളിൽ ഓരോരുത്തരിലും കാണാൻ കഴിയും.
യുവാക്കൾക്കുള്ള ശക്തമായ ഒരു സന്ദേശം ചിത്രത്തിലുണ്ട് .
ഒട്ടും ബോർ അടിപ്പിക്കാതെ നല്ല കുറച്ച് തമാശകളും ശക്തമായ ഒരു സന്ദേശവും അടങ്ങിയ ഒരു മനോഹര സിനിമയാണ്‌ ഞാൻ പ്രകാശൻ ..

മിഥുൻ മഹേഷ്‌ 

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer