എന്റെ ഉമ്മാന്റെ പേര് -Good Family Movie

എന്റെ ഉമ്മാന്റെ പേര് .
നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.
ടോവിനോ തോമസ് ആണ് നായകൻ .
തന്റെ ഉമ്മയെ തേടിയുള്ള ഒരു മകന്റെ യാത്രയാണ് ചിത്രം പറയുന്നത് .
വാപ്പ ഹൈദർ മരിക്കുന്നതോടെ ഹമീദ് അനാഥനാകുന്നു .
തന്റെ ഉമ്മ ആരാണെന്ന് ഹമീദിന് അറിയില്ല .
തനിച്ചായി പോകുന്ന ഹമീദ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.
അങ്ങനെ സുഹൃത്ത് മജീദിനും വാപ്പയുടെ കൂട്ടുകാരൻ ഹംസക്കയുമായി അവൻ സൈനബയെ പെണ്ണ് കാണാൻ പോകുന്നു.
കണ്ടയുടൻ അവന് സൈനബയെ ഇഷ്ടമാകുന്നു .എന്നാൽ അനാഥനായ ഹമീദിന് മകളെ കൊടുക്കില്ലെന്ന് സൈനബയുടെ വാപ്പ തീർത്തുപറയുന്നു
അതോടെ ഹമീദ് തന്റെ ഉമ്മ ആരാണെന്ന് അറിയാൻ ശ്രമിക്കുന്നു .
തന്റെ വാപ്പയ്ക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നെന്ന് അറിയുന്ന ഹമീദ് അവരെ തേടി യാത്രയാകുന്നു.
തുടർന്നങ്ങോട്ട് തന്റെ ഉമ്മയെ തേടി ഹമീദ് നടത്തുന്ന യാത്രകൾ ആണ് ചിത്രം പറയുന്നത് .
തലശ്ശേരിയിലും കോഴിക്കോട്ടും പൊന്നാനിയിലുമായാണ് സിനിമയുടെ ആദ്യപകുതി മുന്നേറുന്നത് .
രണ്ടാം പകുതിയിൽ ഏറിയ പങ്കും ലഖ്‌നൗവിൽ ആണ് കഥ നടക്കുന്നത് .

സമീപ കാലത്തെ ഒരു ഹിറ്റ്‌ സിനിമയുടെ കഥയുമായി സാമ്യം ഉണ്ടെന്നതാണ് ചിത്രത്തിന്റെ ഒരേയൊരു പോരായ്മ .
എന്നിരുന്നാലും ഒരിടത്തും പ്രേക്ഷകരെ ബോറടിപ്പിക്കാതെ പ്രവചനാതീതമായാണ് സിനിമ മുന്നേറുന്നത് .
ടോവിനോ ഹമീദ് എന്ന നായക കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു .
ഐഷുമ്മയായി എത്തിയ ഉർവശി ഗംഭീര പ്രകടനമായിരുന്നു .
മജീദ് ആയി എത്തിയ ഹരീഷ് കണാരനും ഹംസക്കയായ മാമുക്കോയയും നന്നായി .
ഹരീഷ് കണാരൻ താൻ വെറും കോമഡി നടൻ മാത്രമല്ല എന്ന് തെളിയിക്കുന്നുണ്ട്.
ചിരിപ്പിക്കുന്ന കണ്ണ് നനയ്ക്കുന്ന ഒത്തിരി രംഗങ്ങൾ സിനിമയിലുണ്ട്
കുടുംബ പ്രേക്ഷകർക്ക് വേണ്ടിയുള്ള നല്ലൊരു സിനിമയാണ് എന്റെ ഉമ്മാന്റെ പേര്.

മിഥുൻ മഹേഷ്‌


Comments

Post a Comment

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer