ഒടിയൻ - Class Movie
പ്രേക്ഷകർ ഒന്നടങ്കം വൻ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ഒടിയൻ .
ഹർത്താൽ അടക്കമുള്ള എല്ലാ പ്രതിസന്ധികളും മറികടന്ന് ഒടിയൻ ഇന്ന് തീയേറ്ററുകളിൽ എത്തി .V A ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ആശീർവാദ് ഫിലംസ്ന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് .
The Complete Actor Mohanlal നമ്മുടെ സ്വന്തം ലാലേട്ടൻ,ഒടിയൻ ആയി എത്തുമ്പോൾ പ്രകാശ് രാജ്, സിദ്ധിക്ക്, ഇന്നസെന്റ്, നരേൻ, കൈലാഷ്, തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ ഉണ്ട് .
മഞ്ജു വാര്യർ ആണ് നായിക .സന അൽത്താഫ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട് .
ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ് രചന നിർവഹിച്ചിരിക്കുന്നത്.
ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ M ജയചന്ദ്രൻ സംഗീതം നിർവഹിച്ചിരിക്കുന്നു .
പീറ്റർ ഹെയ്‌ൻ ആണ് സംഘട്ടനം ചെയ്തിരിക്കുന്നത്.
ഒടിയൻ .. .. ഒരു കാലത്ത് ജനങ്ങളെ പേടിയിലാഴ്ത്തിയിരുന്ന ഒരു പേരാണ് ഒടിയൻ.
രാത്രിയിൽ പുറത്തേക്കിറങ്ങാൻ ആളുകൾ ഭയപ്പെട്ടിരുന്നു. കാരണം രാത്രികാലങ്ങൾ ഓടിയന്റെ ഒടി വിദ്യയുടെ നിറം പിടിപ്പിച്ച അനുഭവങ്ങൾ ആയിരുന്നു .
ഓടിയന്റെ കൂടുതൽ കഥകൾ അറിയാൻ എത്രയും പെട്ടെന്ന് ഒടിയൻ സിനിമ കാണുക .
15 വർഷങ്ങൾക്കു ശേഷം തേങ്കുറിശ്ശിയിലേക്ക് മടങ്ങി എത്തുന്ന ഒടിയൻ മാണിക്യനിലൂടെയാണ് സിനിമ തുടങ്ങുന്നത്.
തന്റെ മുത്തപ്പനിൽ നിന്നും ഒടിവിദ്യ വശത്താക്കുന്ന മാണിക്യൻ ഒടിയൻ മാണിക്യൻ ആയി മാറുന്നു .
തേൻ കുറിശ്ശിയിലെ പിന്നീടുള്ള രാത്രികൾ മാണിക്യന്റെ ഒടി വിദ്യയുടെ പേടിപ്പെടുത്തുന്ന കഥകൾ നിറഞ്ഞതായിരുന്നു .
മാണിക്യന്റെ കളിക്കൂട്ടുകാരിയാണ് പ്രഭ .
മാണിക്യന് പ്രഭയോട് പ്രണയവുമുണ്ട് .
പ്രഭയുടെ അനുജത്തി മീനാക്ഷി അന്ധയാണ് .
പ്രഭയുടെയും മീനാക്ഷിയുടെയും മുറച്ചെറുക്കൻ ആണ് രാവുണ്ണി.
രാവുണ്ണിക്ക് പ്രഭയിലും മീനാക്ഷിയിലും ഒരു കണ്ണുണ്ട്.
അത് മനസ്സിലാക്കുന്ന മാണിക്യൻ ആ തറവാട്ടിന് ഒരു കാവൽആയി മാറുന്നു.
പ്രഭയുടെ വിവാഹ ശേഷവും രാവുണ്ണി പ്രഭയ്ക്കും മീനാക്ഷിക്കും ഭീഷണി ആകുന്നു .
പിന്നീട് രണ്ടു രാത്രികളിൽ തേൻ കുറിശ്ശിയിൽ നടക്കുന്ന രണ്ട് കൊലപാതകങ്ങൾ മാണിക്യന്റെ മേൽ ചുമത്തപ്പെടുന്നു .
തുടർന്ന് നാട് വിട്ട് പോകുന്ന മാണിക്യൻ പതിനഞ്ചു വർഷങ്ങൾക്കു ശേഷം തേൻ കുറിശ്ശിയിലേക്ക് മടങ്ങി എത്തുന്നു.
ഒടിയൻ മാണിക്യന്റെ ഗംഭീര ഒടി വിദ്യകളാണ് തേൻ കുറിശ്ശി പിന്നീട് കാണുന്നത് .
മോഹൻലാൽ ഒടിയൻ മാണിക്യൻ ആയി നിറഞ്ഞാടി .
മഞ്ജു വാര്യരും നന്നായിരുന്നു .
പ്രകാശ് രാജ് രാവുണ്ണി എന്ന വില്ലൻ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു.
മീനാക്ഷിയായി എത്തിയ സന അൽത്താഫ്,നരെയ്ൻ,സിദ്ധിക്ക് തുടങ്ങി എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങൾ മികതച്ചാക്കിയിട്ടുണ്ട്.
ഹരികൃഷ്ണന്റെ ക്ലാസ്സ് തിരക്കഥ അത് അർഹിക്കുന്ന രീതിയിൽ തന്നെ സംവിധായകൻ ഒരുക്കിയിട്ടുണ്ട് .
ഷാജി കുമാറിന്റെ ഛായാഗ്രഹണം നല്ല നിലവാരം പുലർത്തി .
ഗ്രാഫിക്സ് രംഗങ്ങൾ ശരാശരിയായി മാത്രം തോന്നിയുള്ളൂ.
പുലിമുരുകൻ പോലെ ഒരു ഗംഭീര മാസ്സ് ചിത്രം പ്രതീക്ഷിച്ചാണ് ഭൂരിഭാഗം പ്രേക്ഷകരും ചിത്രം കാണാൻ എത്തുന്നത്
എന്നാൽ ഒടിയൻ ഒരു ക്ലാസ്സ് സിനിമയാണ് .
ത്രസിപ്പിക്കുന്ന ഡയലോഗുകൾ താരതമ്യേന കുറവാണ് ചിത്രത്തിൽ .
പക്ഷേ ഒരു നല്ല ചിത്രം തന്നെയാണ് ഒടിയൻ.
സിനിമ കാണാൻ പോകുന്നവർ തട്ട് പൊളിപ്പൻ മാസ്സ് ചിത്രം പ്രതീക്ഷിക്കാതെ ഒരു നല്ല സിനിമ പ്രതീക്ഷിച്ചു പോകുക തീർച്ചയായും ഒടിയൻ നിങ്ങളെ നിരാശപെടുത്തില്ല..
മിഥുൻ മഹേഷ്
Gud review
ReplyDelete