KGF chapter 1- Outstanding Movie

കന്നഡ സംവിധായകൻ പ്രശാന്ത് നീൽ രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രമാണ്  KGF .
ഇതിന്റെ ആദ്യഭാഗം ഇപ്പോൾ തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്.
മലയാളം,തമിഴ്,തെലുഗ്,ഹിന്ദി ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് ഇറക്കിയിട്ടുണ്ട്.

സംവിധായകൻ പ്രശാന്ത് നീൽ തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്
കന്നഡ സൂപ്പർ താരം യഷ് ആണ് ചിത്രത്തിലെ നായകൻ .
Mr and Mrs രാമചാരി എന്ന ചിത്രം കണ്ടതിന് ശേഷം യഷ്ന്റെ ഒരു ആരാധകനാണ് ഞാനും .
1951 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് .
1951 ൽ ഒരു ദിവസം നടക്കുന്ന രണ്ട് സംഭവങ്ങൾ .
ഒന്ന്  കോലാർ സ്വർണ ഖനികളിൽ സ്വർണം കണ്ടെത്തുന്നതും മറ്റൊന്ന് ഒരു ആൺകുഞ്ഞിന്റെ ജനനവും ആണ് .
ദാരിദ്ര്യത്തിൽ വളരുന്ന ആ കുഞ്ഞ് തന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കുവാനായി ലോകം ഭരിക്കുന്ന പണക്കാരനാവാൻ ഇറങ്ങിതിരിക്കുന്നു  .
അവൻ മുംബൈ നഗരത്തെ വിറപ്പിക്കുന്ന റോക്കി എന്ന മാഫിയ ഡോൺ ആയി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.

അതിഗംഭീര മാസ്സ് സിനിമയാണ് KGF
എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോകുന്ന നിരവധി മാസ്സ് സീനുകൾ ചിത്രത്തിലുണ്ട് .
യഷ് റോക്കി എന്ന ഡോൺ ആയി തകർത്തഭിനയിച്ചിട്ടുണ്ട് .
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ കസേരയിലേക്ക് ഇനി  പ്രശാന്ത് നീലിനും കയറി ഇരിക്കാം. അത്രയ്ക്ക് ഗംഭീരമായാണ് പ്രശാന്ത് ചിത്രം ഒരുക്കിയിട്ടുള്ളത് .
ക്യാമറ, എഡിറ്റിംഗ്, ആക്ഷൻ സീൻസ് എല്ലാം അതി ഗംഭീരം.. .
ശ്രീനിധി ഷെട്ടിയാണ് നായിക  .
ഒരു വമ്പൻ താരനിര ചിത്രത്തിലുണ്ട് .
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
സിനിമ ആസ്വാദകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് KGF.

മിഥുൻ മഹേഷ്‌ 

Comments

Post a Comment

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer