തട്ടുംപുറത്ത് അച്യുതൻ - Good Family Entertainer

                  തട്ടുംപുറത്ത് അച്യുതൻ
മലയാളികളുടെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ  .
കുഞ്ചാക്കോ ബോബൻ ആണ് നായകൻ .
ഒട്ടേറെ കഴിവുറ്റ പുതുമുഖങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട് ലാൽ ജോസ് .നായിക ശ്രവണ അടക്കം ഒരുപിടി പുതുമുഖങ്ങൾ ഈ  ചിത്രത്തിലും ഉണ്ട്
ഷെബിൻ ബക്കർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സിന്ധുരാജ് ആണ്.

ചേലക്കര എന്ന സുന്ദരമായ ഗ്രാമത്തിലേക്കാണ് ലാൽജോസ് ഇത്തവണ ക്യാമറ തിരിക്കുന്നത്.
അച്യുതൻ  ഒരു നിഷ്കളങ്കനായ അമ്പലവാസിയാണ്, വലിയ കൃഷ്ണ ഭക്തനും .
ചേലക്കരയിലെ കൃഷ്ണക്ഷേത്രത്തിലെ കമ്മിറ്റികാരണാണ് അച്യുതൻ  .
നാട്ടുകാർക്കെല്ലാം അച്ച്യുതനെ വലിയ മതിപ്പാണ് .
ഭഗവാൻ കൃഷ്ണന്റെയും കൃഷ്ണ ഭക്തിയുടെയും കഥകൾ മലയാളത്തിൽ വന്നിട്ടുള്ളതാണ് . ഈ സിനിമയിലും കൃഷ്ണ സാന്നിധ്യം നിറഞ് നിൽക്കുന്നുണ്ട് .അത് സിനിമയ്ക്ക് ഒരു ഫാന്റസി സ്വഭാവം നൽകുന്നു.
കുഞ്ഞൂട്ടൻ എന്ന ഒരു കൊച്ചു ബാലൻ കാണുന്ന ചില സ്വപ്‌നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് .
അച്യുതന്റെ കല്യാണം മുടങ്ങുന്നതായും അച്യുതനെ പോലീസ് പിടിക്കുന്നതയുമൊക്കെ അവൻ സ്വപ്നം കാണുന്നു,അതെല്ലാം അതേപോലെ ഫലിക്കുന്നു.
അങ്ങനെ അവൻ കാണുന്ന സ്വപ്‌നങ്ങൾ പോലെ അച്യുതന്റെ ജീവിതം മാറുവാൻ തുടങ്ങി.
ചേലക്കര ക്ഷേത്രത്തിലെ ഭണ്ഡാരം പരോശോധിക്കുന്നതിനിടയിൽ ഭഗവാൻ കൃഷ്ണന്  ആരോ എഴുതിയ ഒരു കത്ത് അച്യുതന് ലഭിക്കുന്നു.
തന്റെ മകൾ അകപ്പെട്ടിരിക്കുന്ന ഒരു വലിയ പ്രശ്നത്തിൽ നിന്ന് രക്ഷിക്കണം എന്ന് ഭഗവാനോട് അപേക്ഷിക്കുന്ന ഒരു അമ്മ എഴുതിയ കത്ത് ആയിരുന്നു അത് .
ഭഗവാൻ കൃഷ്ണൻ തന്നെ ഏല്പിച്ച ഒരു ദൗത്യം എന്ന പോലെ അച്യുതൻ ആ അപേക്ഷയെ കാണുന്നു .
ഒരു പ്രത്യേക സാഹചര്യത്തിൽ അച്യുതൻ ഒരു വീടിന്റെ തട്ടുംപുറത്ത് പെട്ടുപോകുന്നു .
ഭഗവാന് കത്ത് എഴുതിയ ആ അമ്മയുടെ വീട് ആണ് അത് എന്ന് അവൻ അറിയുന്നു .
അവൻ മുകളിൽ നിന്ന് ആ അമ്മയെയും മകളെയും കാണുന്നു .
ജയശ്രീ എന്നാണ് ആ മകളുടെ പേര് .
തട്ടും പുറത്ത് നിന്ന് ആ കുടുംബം അകപ്പെട്ടിരിക്കുന്ന വലിയ പ്രശ്നം എന്താണെന്നു അവൻ  അറിയുന്നു .
അച്യുതന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതായി കുഞ്ഞൂട്ടൻ സ്വപ്നം കാണുന്നു .ആ പെൺകുട്ടി ജയശ്രീ ആണെന്ന് അച്യുതന് മനസ്സിലാകുന്നു .
ജയശ്രീയെ ആ പ്രശ്നത്തിൽ നിന്ന് രക്ഷിക്കുവാൻ അച്യുതൻ ശ്രമം തുടങ്ങുന്നു.
ആ ശ്രമം വിജയിക്കുമോ ?
കുഞ്ഞൂട്ടൻ കണ്ട സ്വപ്നം പോലെ ജയശ്രീ അവന്റെ ജീവിതത്തിലേക്ക് വരുമോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ബാക്കി കഥ..

ആദ്യാവസാനം ഒട്ടും ബോറടിപ്പിക്കാതെയാണ് സിനിമ മുന്നേറുന്നത് ..അശ്ലീലമോ ദ്വയാർത്ഥ സംഭാഷങ്ങളോ സിനിമയിലില്ല
നല്ല പാട്ടുകളും മനോഹരമായ  രംഗങ്ങളും സിനിമയിൽ  ഉണ്ട് .

കുഞ്ചാക്കോ ബോബൻ അനായാസം അച്യുതനെ അവതരിപ്പിച്ചു .
നായികയായ ശ്രവണയും നന്നായിട്ടുണ്ട് .
മാസ്റ്റർ ആദിഷ് ആണ് കുഞ്ഞൂട്ടൻ ആകുന്നത് .
നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ തേജസ്‌,വിശ്വ,റോഷൻ,മാളവിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ ഹരീഷ് കണാരൻ,നെടുമുടി വേണു,വിജയരാഘവൻ,ഷാജോൺ,കൊച്ചുപ്രേമൻ,ജോണി ആന്റണി,ബിന്ദു പണിക്കർ,താര കല്യാൺ എന്നിങ്ങനെ ഒരു വലിയ താര നിര ചിത്രത്തിലുണ്ട്.

ലാൽ ജോസ് എന്ന സംവിധായകനിൽ നമ്മൾ എപ്പോഴും വലിയ പ്രതീക്ഷകൾ അർപ്പിക്കാറുണ്ട്. കഴിഞ്ഞ ചിത്രം വെളിപാടിന്റെ പുസ്തകം ആ പ്രതീക്ഷകൾ തെറ്റിച്ചിരുന്നു .
എന്നാൽ ഈ സിനിമയിലൂടെ ആ പിഴവുകൾ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ട്.
ഈ ക്രിസ്മസ് അവധികാലത്ത് കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമയാണ് തട്ടുംപുറത്ത് അച്യുതൻ.

മിഥുൻ മഹേഷ്‌






Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer