അള്ള് രാമേന്ദ്രൻ - ഒരു അള്ള് വച്ച കഥ

നവാഗതനായ ബിലഹരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ .ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഗിരീഷ്,വിനീത് വാസുദേവൻ, സജിൻ ചെറുകയിൽ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്.
ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുമ്പോൾ ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് .

അപർണ ബാലമുരളി,കൃഷ്ണ ശങ്കർ, ചാന്ദ്നി ശ്രീധരൻ, ശ്രീനാഥ് ഭാസി,ധർമജൻ ബോൾഗാട്ടി,ഹരീഷ് കണാരൻ, സലിം കുമാർ, അസീം ജമാൽ, അൽത്താഫ്സലിം,
കൊച്ചു പ്രേമൻ, സരസ ബാലുശ്ശേരി തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിലുണ്ട് .

രാമേന്ദ്രൻ പോലീസ് ഡ്രൈവർ ആണ്.താൻ വണ്ടിയെടുത്താൽ അത് വഴിയിൽ കിടക്കില്ല എന്ന് ഉറപ്പുള്ള കർക്കശക്കാരനായ ഡ്രൈവർ.
ഭാര്യ വിജിയോടും അനുജത്തി സ്വതിയോടും എല്ലാം വളരെ ഗൗരവത്തോടെയാണ് രാമേന്ദ്രൻ പെരുമാറുന്നത്.
അങ്ങനെയിരിക്കെ ഒരു ദിവസം രാമേന്ദ്രൻ ഓടിക്കുന്ന ജീപ്പ് പഞ്ചർ ആകുന്നു.
നോക്കുമ്പോൾ അത് ആരോ അള്ള് വച്ചതാണെന്ന് മനസിലാകുന്നു.
പിന്നീട് രാമേന്ദ്രൻ വണ്ടിയെടുക്കുമ്പോഴൊക്കെ നിരന്തരം അള്ള് വച്ച് വണ്ടി പഞ്ചർ ആകുന്നു.
അങ്ങനെ അള്ള് കിട്ടി കിട്ടി രാമേന്ദ്രന് അള്ള് രാമേന്ദ്രൻ എന്ന് പേര് വരുന്നു.
രാമേന്ദ്രന്റെ ജോലിക്ക് വരെ ഈ അള്ള് വെപ്പ് പാരയാകുന്നു .
തുടർന്ന് തനിക്കിട്ട് നിരന്ദരം അള്ള് വെക്കുന്നതാരാണെന്ന് കണ്ടെത്താൻ രാമേന്ദ്രൻ ഇറങ്ങി തിരിക്കുന്നു .
വളരെ രസകരമായാണ്  സിനിമ മുന്നേറുന്നത്.
സസ്പെൻസ് നിലനിർത്തി ഒട്ടും ബോറടിപ്പിക്കാതെ ചിത്രം ഒരുക്കുന്നതിൽ സംവിധായകൻ ബിലഹരി വിജയിച്ചിട്ടുണ്ട് .
അള്ള് രാമേന്ദ്രൻ ആയി കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനം പുറത്തെടുത്തു .
സമീപ കാലത്തെ ചാക്കോച്ചന്റെ ഏറ്റവും നല്ല പ്രകടനം ആയിരുന്നു ഇതിൽ.
ജിത്തു  എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൃഷ്ണ ശങ്കറും നന്നായിരുന്നു.
അപർണ ബാലമുരളി സ്വാതിയായും ചാന്ദ്നി ശ്രീധരൻ വിജിയായും നല്ല പ്രകടനമായിരുന്നു.
സിന്റോ സൈമൺ si ആയി എത്തിയ സലിംകുമാർ,ധർമജൻ ബോൾഗാട്ടി,ശ്രീനാഥ് ഭാസി,അസീം ജമാൽ,അൽത്താഫ്,ഹരീഷ് കണാരൻ, കൊച്ചു പ്രേമൻ തുടങ്ങി എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്.

സസ്പെൻസ് കോമഡി ഇമോഷൻസ് തുടങ്ങി എല്ലാ ചേരുവയും കൃത്യമായി ചേർത്തിട്ടുണ്ട് ചിത്രത്തിൽ .
ഇന്റർവെൽ ബ്ലോക്ക്‌ ശരിക്കും ഞെട്ടിച്ചു.
ആദ്യ സിനിമ എന്ന നിലയിൽ സംവിധായകൻ ബിലഹരി കയ്യടി അർഹിക്കുന്നുണ്ട് .
ആദ്യ പകുതിയിൽ ഉണ്ടായിരുന്ന ത്രിൽ രണ്ടാം പകുതിയിൽ ഇടയ്ക്ക്  നഷ്ട്ടപ്പെടുന്നുണ്ട് എന്നതാണ് ഒരു പോരായ്മ ആയി തോന്നിയത്.
എന്നിരുന്നാലും നല്ല രീതിയിൽ സിനിമ കൊണ്ടെത്തിക്കുന്നുണ്ട് സംവിധായകൻ.
ക്ലൈമാക്സ്‌ രംഗം നന്നായിരുന്നു.
മൊത്തത്തിൽ കുടുംബവുമായി കാണാൻ കഴിയുന്ന നല്ലൊരു സിനിമയാണ് അള്ള് രാമേന്ദ്രൻ.

മിഥുൻ മഹേഷ്‌




Comments

Post a Comment

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏