പ്രേതം 2 - Thrilling

രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ട് ഒരുപാട് ഹിറ്റ്‌ സിനിമകൾ സമ്മാനിച്ചിട്ടുണ്ട്
2016 ൽ റിലീസ് ചെയ്ത പ്രേതം സിനിമയും ജയസൂര്യയുടെ  ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .
ഇപ്പോൾ ആ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇരുവരും വീണ്ടും എത്തിയിരിക്കയാണ് .
ആദ്യ ഭാഗം പോലെ ഹൊറർ കോമഡി ഗണത്തിൽ പെടുന്നതാണ് ഈ ചിത്രവും .
ജയസൂര്യ ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ് ആയി എത്തുന്ന ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്  അമിത് ചക്കാലക്കൽ,ഡെയിൻ ഡേവിസ്,സിദ്ധാർഥ് ശിവ,ദുർഗ കൃഷ്ണ,സാനിയ അയ്യപ്പൻ തുടങ്ങിയവരാണ്.

സിനിമ പ്രാന്തന്മാർ എന്ന ഫേസ്ബുക് ഗ്രൂപ്പിലൂടെ പരിചയപ്പെടുന്ന  അഞ്ചു സുഹൃത്തുക്കൾ  ഒരു ഷോർട്ഫിലിം ചിത്രീകരിക്കുന്നതിനായി മുല്ലശ്ശേരി മനയിലേക്ക് വരുന്നു .
അവിടെ താമസിച്ച് അവർ ഷൂട്ടിംഗ് തുടങ്ങുന്നു.
തുടർന്ന്   അവിടെ അരങ്ങേറുന്ന ചില ദുരൂഹ  സംഭവങ്ങൾ അവരെ ഞെട്ടിക്കുന്നതായിരുന്നു .
മനയിൽ  ആയുർവേദ ചികിത്സയ്ക്കായി എത്തുന്ന മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോ അവരുടെ സഹായത്തിനെത്തുന്നു .
തുടർന്ന് അവിടെ ഒരു ആത്മാവിന്റെ സാന്നിധ്യം ഉണ്ടെന്ന്  അദ്ദേഹം  കണ്ടെത്തുന്നു.
പിന്നീടവിടെ അരങ്ങേറുന്നത് ആരെയും ഭയത്തിന്റെ മുൾമുനയിൽ എത്തിക്കുന്ന സംഭവവികാസങ്ങൾ ആയിരുന്നു .
ആരാണ് ആ പ്രേതാത്മാവ് ,എന്തിനാണ് അത് ഇവരെ തേടി എത്തിയത്    തുടങ്ങി ജോൺ ഡോൺ ബോസ്കോ നടത്തുന്ന അന്വേഷണങ്ങൾ ഞെട്ടിക്കുന്ന ചില വിവരങ്ങളിലേക്കാണ് ചെന്നെത്തുന്നത് .

അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തി  ഒട്ടും ബോറടിപ്പിക്കാതെ ത്രില്ലിംഗ് ആയി തന്നെയാണ് രഞ്ജിത്ത് ശങ്കർ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഭയപ്പെടുത്തുന്ന നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട് .പശ്ചാത്തല സംഗീതവും ഭയപ്പെടുത്തുന്നതായിരുന്നു .

ജയസൂര്യ ഒരിക്കൽക്കൂടി ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റിനെ അവിസ്മരണീയമാക്കി
അഭിനേതാക്കൾ എല്ലാവരും അവരവരുടെ റോളുകൾ മികച്ചതാക്കി .
ഡെയിന്റെയും സിദ്ധാർഥ് ശിവയുടെയും ചില കോമഡി രംഗങ്ങൾ നന്നായിരുന്നു .
ആദ്യാവസാനം ബോറടിപ്പിക്കാത്ത നല്ലൊരു കോമഡി ഹൊറർ ത്രില്ലെർ തന്നെയാണ് പ്രേതം 2 .

മിഥുൻ മഹേഷ്‌



Comments

Post a Comment

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏