Posts

Showing posts from 2020

Halal Love Story- Feels Good👌🙏

Image
  സുഡാനി ഫ്രം നൈജീരിയ എന്ന മികച്ച സിനിമയ്ക്ക് ശേഷം സക്കറിയ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് "ഹലാൽ ലവ് സ്റ്റോറി". ആമസോൺ പ്രൈം വഴിയാണ് ചിത്രം ഇന്ന് പുറത്തിറങ്ങിയത്. ആഷിക് അബു,ജെസ്‌ന അഷിം,ഹർഷാദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുഹ്‌സിൻ പരാരിയും സക്കറിയയും ചേർന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഇന്ദ്രജിത് സുകുമാരൻ,ഗ്രേസ് ആന്റണി, ജോജു ജോർജ്,ഷറഫുദീൻ, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത്,നാസർ കറുത്തേനി, അഭിരാം പൊതുവാൾ, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം യാക്സൺ ഗാരി, നേഹ നായർ എന്നിവരും നിർവഹിച്ചിരിക്കുന്നു. അജയ് മേനോൻ ആണ് ക്യാമറ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. സമുദായിക ചുറ്റുപാടിൽ ജീവിക്കുന്ന ഒരു സംഘം കലാസ്നേഹികൾ ഒരു ഹോം സിനിമ നിർമ്മിക്കുവാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥാസന്ദർഭം. സമുദായിക സംഘടനയുടെ നേതൃത്വത്തിൽ പിരിവ് നടത്തിയാണ് അവർ ഇതിന് വേണ്ട പണം സംഘടിപ്പിക്കുന്നത്. തൗഫീഖ് തിരക്കഥാകൃത്തായും സിറാജ് സംവിധായകനായും തെരഞ്ഞടുക്കപ്പെടുന്നു. അഭിനേതാക്കളായി ആ നാട്ടുകാരെ...

Nani s "V" Action Packed Thriller

Image
  തെലുങ്ക് സിനിമാ ലോകത്ത് എന്ന പോലെ കേരളത്തിലും ഏറെ ശ്രദ്ധധനേടിയ നടനാണ് നാനി.  ജഴ്സി,ഗാങ് ലീഡർ തുടങ്ങിയ നാനിയുടെ അവസാന സിനിമകൾ മികച്ച വിജയം നേടിയിരുന്നത് കൊണ്ട് തന്നെ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. കോവിഡ് 19 പ്രതിസന്ധി കാരണം തീയറ്ററുകൾ എന്ന് തുറക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിൽ OTT റിലീസ് ആയി വരുന്ന സിനിമകളാണ് പ്രേക്ഷകർക്ക് ആശ്രയം.  അക്കൂട്ടത്തിൽ റിലീസായ ഏറ്റവും പുതിയ ചിത്രമാണ് V.  നാനിക്കൊപ്പം സുധീർ ബാബുവും തുല്യപ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  നിവേദ തോമസ്, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ നായികമാർ.  മോഹന കൃഷ്ണയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.   വെണ്ണല കിഷോർ, നരേഷ്, രോഹിണി, തലൈവാസൽ വിജയ്, ഹരീഷ് ഉത്തമൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.  സുധീർബാബു അവതരിപ്പിക്കുന്ന ഡിസിപി ആദിത്യ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്.  ഒരു കലാപം അടിച്ചൊതുക്കി ജനശ്രദ്ധ നേടുന്ന ഡിസിപി ആദിത്യ പിന്നീട് നിരവധി കേസുകൾ തെളിയിച്ച് ജനങ്ങൾക്ക് മുന്നിൽ ഒരു സ...

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

Image
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് സൂഫിയും സുജാതയും. കരി എന്ന പ്രഥമ ചിത്രത്തിലൂടെ ശ്രദ്ധേയനായ  നാറാണിപുഴ ഷാനവാസ്‌ ആണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.  തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നേരിടുന്നത് കൊണ്ട് ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസ് ആയിരിക്കുന്നത്.  പ്രജാപതി എന്ന രഞ്ജിത്ത് മമ്മൂട്ടി സിനിമയിലൂടെ അരങ്ങേറി പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം താരമായ അദിതി റാവു ഹൈദാരി ആണ് ചിത്രത്തിൽ സുജാത എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.  ജയസൂര്യ, പുതുമുഖം ദേവ് മോഹൻ, സിദ്ധിക്ക്, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.  അതിഥി താരമായി ഹരീഷ് കണാരനും എത്തുന്നുണ്ട്.  പേര് പോലെ തന്നെ സൂഫിയുടെയും സുജാതയുടെയും പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഗുരുവിന്റെ കബർ ദർശിക്കാൻ എത്തുന്ന സൂഫിയിലൂടെയാണ് ചിത്രം തുടങ്ങുന്നത്.  പിന്നീട് ഫ്ലാഷ് ബാക്ക്ലൂടെ ചിത്രം സൂഫിയുടെയും സുജാതയുടെയും പ്രണയകഥ പറഞ്ഞു തുടങ്ങുന്നു. കവിത പോലെ മനോഹരമായ അവരുടെ അനശ്വര പ്രണയ കഥ. സൂഫിസവും ജി...

Ponmagal Vanthal Review

Image
പൊന്മകൾ വന്താൽ...   ജ്യോതിക പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തമിഴ് സിനിമയാണ് പൊന്മകൾ വന്താൽ..  Covid 19 അന്തരീക്ഷത്തിൽ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തത് കൊണ്ട് ചിത്രം ഇന്ന് ആമസോൺ പ്രൈമിൽ റിലീസ് ആയി.  മലയാളത്തിൽ നിന്നുമുൾപ്പടെ റിലീസ് കാത്ത് നിൽക്കുന്ന നിരവധി സിനിമകൾ ഡിജിറ്റൽ റിലീസ് ആയി എത്തിയേയ്ക്കും.  ലീഗൽ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നടൻ സൂര്യയാണ്.  JJ ഫ്രഡറിക് ആണ് ചിത്രംതിരക്കഥ എഴുതി  സംവിധാനം ചെയ്തിരിക്കുന്നത്.  ഭാഗ്യരാജ്,പാർഥിപൻ, ത്യാഗരാജൻ, പ്രതാപ് പോത്തൻ, പാണ്ട്യരാജൻ, വിനോദിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ..  വർഷങ്ങൾക്ക് മുൻപ് ഊട്ടിയിൽ വച്ച് പിഞ്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ജ്യോതി എന്ന യുവതി ശിക്ഷിക്കപ്പെടുന്നു.  സൈക്കോ ജ്യോതി കേസ് വർഷങ്ങൾക്ക് ശേഷം വെണ്പ എന്ന യുവ അഭിഭാഷക റീ ഓപ്പൺ ചെയ്യുന്നിടത്താണ് സിനിമ തുടങ്ങുന്നത്.  എന്ത് കൊണ്ടാണ് വെണ്പ, സൈക്കോ  ജ്യോതി കേസ് തന്റെ ആദ്യ കേസ് ആയി ഏറ്റെടുക്കുന്നത്.  യഥാർത്ഥത്തിൽ ജ്യോതി നിരപരാധി...

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Image
അനാർക്കലി എന്ന ഹിറ്റ്‌ സിനിമയ്ക്ക് ശേഷം സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത്  പ്രിത്വിരാജും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് അയ്യപ്പനും കോശിയും. അയ്യപ്പൻ, കോശി എന്നീ തുല്യ ശക്തികളുടെ വാശിയേറിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ രഞ്ജിത്ത്, പി എം ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജിത്ത് ചിത്രത്തിൽ ഒരു പ്രധാന വേഷവും ചെയ്തിട്ടുണ്ട്. അനിൽ നെടുമങ്ങാട്, അനു മോഹൻ, സാബു മോൻ, ഷാജു, ജോണി ആന്റണി, അന്ന രേഷ്മ രാജൻ, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കട്ടപ്പനയിലെ അതി സമ്പന്നനും പ്രമാണിയുമായ കുര്യൻ ജോണിന്റെ മകനാണ് കോശി. റിട്ടയേർഡ് ഹവീൽദാർ ആയ കോശിയും സമ്പന്നനും ഉന്നതങ്ങളിൽ സ്വാധീനം ഉള്ളവനുമാണ്. അർധരാത്രി അട്ടപ്പാടി വഴി ഊട്ടിയ്ക്ക് പോകുകയാണ് കോശിയും ഡ്രൈവറും. മദ്യനിരോധിത മേഖലയായ അട്ടപ്പാടി വനമേഖലയിൽ വെച്ച് മദ്യലഹരിയിലുള്ള കോശിയെ 12 കുപ്പി മദ്യം കൈവശം വെച്ചതിന് പോലീസും എക്സൈസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്യുന്നു. പ്രമാണിയും മുൻ ഹവിൽദാറുമായ കോശി പോലീസിനെതിരെ ശക്തമായി പ്രതികരിക്കുകയും കൈയ്യേറ്റം നടത്തുകയ...

വരനെ ആവശ്യമുണ്ട് - Feel Good👌👌

Image
പ്രേക്ഷകർ എന്നും നെഞ്ചോടു ചേർത്ത് പിടിക്കുന്ന ഒത്തിരി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യൻ ഒരു മികച്ച സിനിമയുമായി മലയാള സിനിമയിലേക്ക് അരങ്ങേറുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചുകൊണ്ടാണ്‌ അനൂപ് അരങ്ങേറുന്നത്. എക്കാലത്തെയും പ്രിയ താരങ്ങളായ സുരേഷ് ഗോപി, ശോഭന എന്നിവർ ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ  തിരികെ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദുൽഖർ സൽമാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ ചിത്രത്തിൽ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിലേക്കെത്തുന്ന സിനിമ കൂടിയാണ് വരനെ ആവശ്യമുണ്ട്. ഉർവശി, കെ പി എ സി ലളിത, ലാലു അലക്സ്‌, ജോണി ആന്റണി, മേജർ രവി, സിജു വിൽ‌സൺ, മീര കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചെന്നൈയിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന ഒരു  വിവാഹ മോചിതയായ വീട്ടമ്മയാണ് നീന. നീനയുടെയും നിക്കി എന്ന് വിളിക്കുന്ന മകൾ നികിതയുടെയും കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്. നീന ഒരു ഫ്രഞ്ച് ഭാഷാ അധ്യാപികയാണ്. ന...

ആകാംക്ഷയുടെ മുൾമുനയിൽ- അഞ്ചാം പാതിരാ

Image
യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമ ഒരു  Investigation Thriller കഥയാണ് പറയുന്നത്. ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ, ഹരികൃഷ്ണൻ, ഇന്ദ്രൻസ്, ദിവ്യ ഗോപിനാഥ്, ജാഫർ ഇടുക്കി, മാത്യു തോമസ് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റ്  ന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. പോലീസ് ഇൻവെസ്റ്റിഗേഷന്റെ ഭാഗമാകുക എന്നത് അൻവറിന്റെ ആഗ്രഹമായിരുന്നു . സുഹൃത്തും പോലീസ് ഓഫീസറുമായ അനിൽ വഴി അത് സാധ്യമാകുന്നു. അങ്ങനെയിരിക്കെ നഗരത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുന്നു. അതും അതി ക്രൂരമായി. ആ കൊലപാതകം അന്വേഷിക്കുന്ന ഇൻവെസ്റ്റിഗേഷൻ ടീമിലേക്ക് അൻവറും ചേരുന്നു. തുടർന്നുള്ള ദിവസത്തിലും കൊലപാതകം നടക്കുന്നതോടെ ഒരു സീരിയൽ കൊലപാതകി ആണ് കൃത്യങ്ങൾക്ക് പിന്നിൽ എന്ന് ഉറപ്പിക്കുന്നു. തുടർന്നുള്ള ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ ത്രില്ലടിപ്പിക്കുന്നതാണ്. Spoiler ആയത്കൊണ്ട് കൂടുതൽ കഥ വിവരിക്കുക സാധ്യമല്ല. ആദ്യാവസാനം സസ്പെൻസ...

Darbar - Thalaivar Mass

Image
തലൈവർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദർബാർ ഇന്ന് തീയറ്ററുകളിൽ എത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ എ ആർ മുരുകദാസ്  തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ് നായികയാകുന്നത്. സുനിൽ ഷെട്ടി ശക്തമായ വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്.  നിവേദ തോമസ്, യോഗി ബാബു, പ്രതീക് ബബ്ബാർ, ജതിൻ സർന, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സന്തോഷ്‌ ശിവൻ ഛായാഗ്രഹണവും അനിരുദ്ധ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന സിനിമ തലൈവരുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. ആദിത്യൻ അരുണാചലം എന്ന മുംബൈ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ആരെയോ തേടി സിറ്റിയിലെ സകല ക്രിമിനലുകളെയും വെറി പിടിച്ചു എൻകൗണ്ടർ ചെയ്യുന്ന ആദിത്യൻ രാഘവനിൽ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. തുടർന്ന് ഫ്ലാഷ് ബാക്കിലൂടെ അദ്ദേഹത്തിന്റെ മുൻകാല ജീവിതം കാണിക്കുന്നു. മുംബൈ സിറ്റി പോലീസ് കമ്മീഷണർ ആയി ചാർജ് ഏറ്റെടുക്കുന്ന ആദിത്യൻ അരുണാചലം ക്രിമിനലുകളുടെ പേടി സ്വപ്നമാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിത്തിലെ സംഭവങ്ങൾ...