Posts

Showing posts from 2018

എന്റെ ഉമ്മാന്റെ പേര് -Good Family Movie

Image
എന്റെ ഉമ്മാന്റെ പേര് . നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ടോവിനോ തോമസ് ആണ് നായകൻ . തന്റെ ഉമ്മയെ തേടിയുള്ള ഒരു മകന്റെ യാത്രയാണ് ചിത്രം പറയുന്നത് . വാപ്പ ഹൈദർ മരിക്കുന്നതോടെ ഹമീദ് അനാഥനാകുന്നു . തന്റെ ഉമ്മ ആരാണെന്ന് ഹമീദിന് അറിയില്ല . തനിച്ചായി പോകുന്ന ഹമീദ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. അങ്ങനെ സുഹൃത്ത് മജീദിനും വാപ്പയുടെ കൂട്ടുകാരൻ ഹംസക്കയുമായി അവൻ സൈനബയെ പെണ്ണ് കാണാൻ പോകുന്നു. കണ്ടയുടൻ അവന് സൈനബയെ ഇഷ്ടമാകുന്നു .എന്നാൽ അനാഥനായ ഹമീദിന് മകളെ കൊടുക്കില്ലെന്ന് സൈനബയുടെ വാപ്പ തീർത്തുപറയുന്നു അതോടെ ഹമീദ് തന്റെ ഉമ്മ ആരാണെന്ന് അറിയാൻ ശ്രമിക്കുന്നു . തന്റെ വാപ്പയ്ക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നെന്ന് അറിയുന്ന ഹമീദ് അവരെ തേടി യാത്രയാകുന്നു. തുടർന്നങ്ങോട്ട് തന്റെ ഉമ്മയെ തേടി ഹമീദ് നടത്തുന്ന യാത്രകൾ ആണ് ചിത്രം പറയുന്നത് . തലശ്ശേരിയിലും കോഴിക്കോട്ടും പൊന്നാനിയിലുമായാണ് സിനിമയുടെ ആദ്യപകുതി മുന്നേറുന്നത് . രണ്ടാം പകുതിയിൽ ഏറിയ പങ്കും ലഖ്‌നൗവിൽ ആണ് കഥ നടക്കുന്നത് . സമീപ കാലത്തെ ഒരു ഹിറ്റ്‌ സിനിമയുടെ കഥയുമായി സാമ്യം ഉണ്ടെന്നതാണ് ചിത്രത്തിന്റെ

KGF chapter 1- Outstanding Movie

Image
കന്നഡ സംവിധായകൻ പ്രശാന്ത് നീൽ രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രമാണ്  KGF . ഇതിന്റെ ആദ്യഭാഗം ഇപ്പോൾ തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്. മലയാളം,തമിഴ്,തെലുഗ്,ഹിന്ദി ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് ഇറക്കിയിട്ടുണ്ട്. സംവിധായകൻ പ്രശാന്ത് നീൽ തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് കന്നഡ സൂപ്പർ താരം യഷ് ആണ് ചിത്രത്തിലെ നായകൻ . Mr and Mrs രാമചാരി എന്ന ചിത്രം കണ്ടതിന് ശേഷം യഷ്ന്റെ ഒരു ആരാധകനാണ് ഞാനും . 1951 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് . 1951 ൽ ഒരു ദിവസം നടക്കുന്ന രണ്ട് സംഭവങ്ങൾ . ഒന്ന്  കോലാർ സ്വർണ ഖനികളിൽ സ്വർണം കണ്ടെത്തുന്നതും മറ്റൊന്ന് ഒരു ആൺകുഞ്ഞിന്റെ ജനനവും ആണ് . ദാരിദ്ര്യത്തിൽ വളരുന്ന ആ കുഞ്ഞ് തന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കുവാനായി ലോകം ഭരിക്കുന്ന പണക്കാരനാവാൻ ഇറങ്ങിതിരിക്കുന്നു  . അവൻ മുംബൈ നഗരത്തെ വിറപ്പിക്കുന്ന റോക്കി എന്ന മാഫിയ ഡോൺ ആയി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. അതിഗംഭീര മാസ്സ് സിനിമയാണ് KGF എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോകുന്ന നിരവധി മാസ്സ് സീനുകൾ ചിത്രത്തിലുണ്ട് . യഷ് റോക്കി എന്ന ഡോൺ ആയി തകർത്തഭിനയിച്ചിട്ടുണ്ട് . ഇന

തട്ടുംപുറത്ത് അച്യുതൻ - Good Family Entertainer

Image
                  തട്ടുംപുറത്ത് അച്യുതൻ മലയാളികളുടെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ  . കുഞ്ചാക്കോ ബോബൻ ആണ് നായകൻ . ഒട്ടേറെ കഴിവുറ്റ പുതുമുഖങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട് ലാൽ ജോസ് .നായിക ശ്രവണ അടക്കം ഒരുപിടി പുതുമുഖങ്ങൾ ഈ  ചിത്രത്തിലും ഉണ്ട് ഷെബിൻ ബക്കർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സിന്ധുരാജ് ആണ്. ചേലക്കര എന്ന സുന്ദരമായ ഗ്രാമത്തിലേക്കാണ് ലാൽജോസ് ഇത്തവണ ക്യാമറ തിരിക്കുന്നത്. അച്യുതൻ  ഒരു നിഷ്കളങ്കനായ അമ്പലവാസിയാണ്, വലിയ കൃഷ്ണ ഭക്തനും . ചേലക്കരയിലെ കൃഷ്ണക്ഷേത്രത്തിലെ കമ്മിറ്റികാരണാണ് അച്യുതൻ  . നാട്ടുകാർക്കെല്ലാം അച്ച്യുതനെ വലിയ മതിപ്പാണ് . ഭഗവാൻ കൃഷ്ണന്റെയും കൃഷ്ണ ഭക്തിയുടെയും കഥകൾ മലയാളത്തിൽ വന്നിട്ടുള്ളതാണ് . ഈ സിനിമയിലും കൃഷ്ണ സാന്നിധ്യം നിറഞ് നിൽക്കുന്നുണ്ട് .അത് സിനിമയ്ക്ക് ഒരു ഫാന്റസി സ്വഭാവം നൽകുന്നു. കുഞ്ഞൂട്ടൻ എന്ന ഒരു കൊച്ചു ബാലൻ കാണുന്ന ചില സ്വപ്‌നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് . അച്യുതന്റെ കല്യാണം മുടങ്ങുന്നതായും അച്യുതനെ പോലീസ് പിടിക്കുന്നതയുമൊക്കെ അവൻ സ്വപ്നം കാണുന്നു,അതെല്ലാം അതേ

ഞാൻ പ്രകാശൻ- Simple and Beautiful

Image
സത്യൻ  അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഞാൻ പ്രകാശൻ ". ഫഹദ് ഫാസിൽ ആണ് പ്രകാശൻ ആകുന്നത്. അരവിന്ദന്റെ അതിഥികളിലൂടെ ശ്രദ്ധേയയായ നിഖിലയും അഞ്ചു കുര്യനുമാണ് നായികമാർ. S കുമാർ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം . ശരാശരി മലയാളി യുവാക്കളുടെ മുഖത്തിന്‌ നേരേ ശ്രീനിവാസൻ നീട്ടിവെയ്ക്കുന്ന  കണ്ണാടിയാണ് ഞാൻ പ്രകാശൻ എന്ന സിനിമ  . പ്രകാശൻ അഥവാ PR ആകാശ് നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനാണ് . Bsc നഴ്സിംഗ് ഒക്കെ കഴിഞ്ഞ് പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതെ കുറുക്കുവഴികളൂടെ പണമുണ്ടാക്കാൻ നടക്കുകയാണ് .അങ്ങനെ അത്യാവശ്യം തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പഴയ കാമുകി സലോമി പ്രകാശനെ കാണാൻ എത്തുന്നു. സലോമി ജർമനിയിൽ ജോലികിട്ടി പോകാൻ നിൽക്കുകയാണ് .ആ വിവരം പ്രകാശനെ അറിയിക്കാൻ വന്നതാണ് . പണ്ട് പണക്കാരി ആണെന്ന് കരുതി പ്രേമിച്ച് അങ്ങനെയല്ല എന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ചു പോന്ന

പ്രേതം 2 - Thrilling

Image
രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ട് ഒരുപാട് ഹിറ്റ്‌ സിനിമകൾ സമ്മാനിച്ചിട്ടുണ്ട് 2016 ൽ റിലീസ് ചെയ്ത പ്രേതം സിനിമയും ജയസൂര്യയുടെ  ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . ഇപ്പോൾ ആ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇരുവരും വീണ്ടും എത്തിയിരിക്കയാണ് . ആദ്യ ഭാഗം പോലെ ഹൊറർ കോമഡി ഗണത്തിൽ പെടുന്നതാണ് ഈ ചിത്രവും . ജയസൂര്യ ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ് ആയി എത്തുന്ന ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്  അമിത് ചക്കാലക്കൽ,ഡെയിൻ ഡേവിസ്,സിദ്ധാർഥ് ശിവ,ദുർഗ കൃഷ്ണ,സാനിയ അയ്യപ്പൻ തുടങ്ങിയവരാണ്. സിനിമ പ്രാന്തന്മാർ എന്ന ഫേസ്ബുക് ഗ്രൂപ്പിലൂടെ പരിചയപ്പെടുന്ന  അഞ്ചു സുഹൃത്തുക്കൾ  ഒരു ഷോർട്ഫിലിം ചിത്രീകരിക്കുന്നതിനായി മുല്ലശ്ശേരി മനയിലേക്ക് വരുന്നു . അവിടെ താമസിച്ച് അവർ ഷൂട്ടിംഗ് തുടങ്ങുന്നു. തുടർന്ന്   അവിടെ അരങ്ങേറുന്ന ചില ദുരൂഹ  സംഭവങ്ങൾ അവരെ ഞെട്ടിക്കുന്നതായിരുന്നു . മനയിൽ  ആയുർവേദ ചികിത്സയ്ക്കായി എത്തുന്ന മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോ അവരുടെ സഹായത്തിനെത്തുന്നു . തുടർന്ന് അവിടെ ഒരു ആത്മാവിന്റെ സാന്നിധ്യം ഉണ്ടെന്ന്  അദ്ദേഹം  കണ്ടെത്തുന്നു. പിന്നീടവിടെ അരങ്ങേറുന്നത

ഒടിയൻ - Class Movie

Image
പ്രേക്ഷകർ ഒന്നടങ്കം വൻ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ഒടിയൻ . ഹർത്താൽ അടക്കമുള്ള എല്ലാ പ്രതിസന്ധികളും മറികടന്ന് ഒടിയൻ ഇന്ന് തീയേറ്ററുകളിൽ എത്തി . V A ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ആശീർവാദ് ഫിലംസ്ന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് . The Complete Actor Mohanlal നമ്മുടെ സ്വന്തം ലാലേട്ടൻ,ഒടിയൻ ആയി എത്തുമ്പോൾ പ്രകാശ് രാജ്, സിദ്ധിക്ക്, ഇന്നസെന്റ്, നരേൻ, കൈലാഷ്, തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ ഉണ്ട് . മഞ്ജു വാര്യർ ആണ് നായിക .സന അൽത്താഫ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട് . ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ M ജയചന്ദ്രൻ സംഗീതം നിർവഹിച്ചിരിക്കുന്നു . പീറ്റർ ഹെയ്‌ൻ ആണ് സംഘട്ടനം ചെയ്തിരിക്കുന്നത്. ഒടിയൻ .. .. ഒരു കാലത്ത് ജനങ്ങളെ പേടിയിലാഴ്ത്തിയിരുന്ന ഒരു പേരാണ് ഒടിയൻ. രാത്രിയിൽ പുറത്തേക്കിറങ്ങാൻ ആളുകൾ ഭയപ്പെട്ടിരുന്നു. കാരണം രാത്രികാലങ്ങൾ ഓടിയന്റെ ഒടി വിദ്യയുടെ നിറം പിടിപ്പിച്ച അനുഭവങ്ങൾ ആയിരുന്നു . ഓടിയന്റെ കൂടുതൽ കഥകൾ അറിയാൻ എത്രയും പെട്ടെന്ന് ഒടിയൻ സിനി

2.O Chitti is Back

Image
2.0 Shankar StyleMannan Combo Again എന്തിരൻ എന്ന വിസ്മയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2.0 ഇന്ന് റിലീസ് ആയി . വളരെയേറെ പ്രതീക്ഷയോടെ 3d യിലാണ് ചിത്രം കണ്ടത്. ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന വിധത്തിൽ ശങ്കർ ചിത്രം ഒരുക്ക്കിയിട്ടുണ്ട്.. ഗ്രാഫിക്സ് രംഗങ്ങൾ  ഭംഗിയായി ചെയ്തിട്ടുണ്ട് .. 3d യിൽ അത് നന്നായി ആസ്വദിക്കാൻ കഴിഞ്ഞു . ഒരു ദിവസം നമ്മുടെ സെൽ ഫോണുകൾ എല്ലാം ആകാശത്തേക്ക് പറന്നുയരുന്നു .ഈ അത്ഭുത വാർത്ത കേട്ട് ജനങ്ങൾ ഞെട്ടുന്നു. മൊബൈൽ ഫോൺ ഇല്ലാതെ ജീവിതമേ ഇല്ലാത്ത ജനങ്ങൾ പരിഭ്രാന്തരാകുന്നു. അപ്രത്യക്ഷമായ മൊബൈൽ ഫോണുകൾ ഒരു ഭീമാകാരമായ പക്ഷിയുടെ രൂപത്തിൽ വന്ന് പല നാശനഷ്ടങ്ങളും ഉണ്ടാക്കുന്നു . ഈ പ്രതിസന്ധി നേരിടാൻ ഡോക്ടർ വസീഗരൻ തന്റെ പുതിയ കണ്ടുപിടിത്തമായ നിള എന്ന റോബോട്ടും ഒത്ത് ചിട്ടിയെ പുനർ നിർമിക്കുന്നു. തുടർന്ന്  ചിട്ടി വില്ലനെ തേടിയിറങ്ങുന്നു. സ്റ്റൈൽ മന്നൻ രജനികാന്ത് ഡോക്ടർ വസീഗരൻ ആയും ചിട്ടി ആയും തകർപ്പൻ പ്രകടനം കാഴ്ച വച്ചു  പക്ഷിരാജൻ എന്ന വില്ലൻ  കഥാപാത്രമായി  അക്ഷയ് കുമാർ ഗംഭീര പ്രകടനമായിരുന്നു . എമി ജാക്സൺ ആണ് നായിക. കലാഭവൻ ഷാജോൺ ഒരു പ്രധാന റോളിൽ എത്തുന്നുണ്ട് . ടെക്നോള

ഒരു കുപ്രസിദ്ധ പയ്യൻ Movie Review

Image
തലപ്പാവ് ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്  തിരക്കഥാകൃത്ത് ജീവൻ ജോബ് രചിച്ചിട്ടുള്ളത്. അനു സിതാര, നിമിഷ സജയൻ എന്നിവരാണ് നായികമാർ. ശരണ്യ പൊൻവണ്ണൻ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് നൗഷാദ് ഷെരീഫ് ആണ്. സിദ്ധിക്ക്, നെടുമുടി വേണു, ബാലു വർഗീസ്, സിബി തോമസ്, സുരേഷ് കുമാർ, അലെൻസിയർ, ദിലീഷ് പോത്തൻ, സുജിത് ശങ്കർ  തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഒരു കുപ്രസിദ്ധ പയ്യൻ കൃത്യമായി സമകാലീന രാഷ്ട്രീയം പറയുന്ന സിനിമയാണ്. അജയൻ ഒരു ഹോട്ടൽ ജീവനക്കാരനാണ് .ഹോട്ടലിലേക്ക്‌ പലഹാരങ്ങൾ വിതരണം ചെയ്യുന്ന ചെമ്പാമ്മാൾ അവന് സ്വന്തം അമ്മയെ പോലെയാണ്. അങ്ങനെയിരിക്കെ ഒരു രാത്രി ചെമ്പാമ്മാൾ കൊല്ലപ്പെടുന്നു . പോലീസ് അന്വേഷണം എങ്ങും എത്താതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നു  കൃത്രിമ തെളിവുകളും കള്ള സാക്ഷികളും ഒരുക്കി അജയന്റെ മേൽ അവർ കുറ്റം ചുമത്തി ജയിലിലടക്കുന്നു. അവനെ രക്ഷിക്കുന്നതിന് വേണ്ടി അഡ്വക്കേറ്റ് ഹന്ന നടത്

Sarkar Movie Review

Image
സർക്കാർ  Review വിജയ് നായകൻ ആകുന്ന ദീപാവലി ചിത്രമാണ് സർക്കാർ. തുപ്പാക്കി, കത്തി, സ്പൈഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം A R മുരുഗദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക. വരലക്ഷ്മി ശരത്കുമാർ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. A R റഹ്മാൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അങ്കമാലി ഡയറീസ് ,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ  തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ സിനിമകളുടെ കഥ തിരഞ്ഞെടുക്കുമ്പോൾ സാമൂഹ്യ പ്രാധാന്യമുള്ള ഒരു വിഷയം കൂടി പറയാൻ വിജയ് ശ്രമിക്കാറുണ്ട്. കാർഷിക രംഗത്തെ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയ കത്തിയും വിദ്യാഭ്യാസ രംഗത്തെ അഴിമതിയെകുറിച്ച് പറയുന്ന ഭയ്രവ യും ഒടുവിലായി മെഡിക്കൽ രംഗത്തെ ചൂഷണത്തെ പറ്റി പറഞ്ഞ മെർസലും ഉദാഹരണങ്ങൾ ആണ്. നാടിനെ സേവിക്കേണ്ട അധികാരികൾ തങ്ങളുടെ പദവി ദുർവിനിയോഗം ചെയ്യുന്നതിനെ പറ്റിയും വോട്ടവകാശത്തെ പറ്റിയും ഒക്കെയാണ് സർക്കാർ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആണ് ചിത്രം. കോർപ്പറേറ്റ് മേഖലയിൽ അജയ്യനായ സുന്ദർ രാമസ്വാമി മറ്റ് കമ്പനികൾ

Drama Movie Review

Image
മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ഡ്രാമ. പേര് സൂചിപ്പിക്കും പോലെ ഒരു ഇമോഷണൽ ഡ്രാമ തന്നെയാണ് ചിത്രം. വൈകാരികമായ കുടുംബ ബന്ധങ്ങളുടെ കഥയാണ് നർമ്മം ഇടകലർത്തി രഞ്ജിത്ത് പറയുന്നത്.. ഉണ്ണിയും (ശ്യാമ പ്രസാദ് )മേഴ്സിയും (കനിഹ)ലണ്ടനിൽ സെറ്റിൽഡ് ആയ ദമ്പതികൾ ആണ്. മേഴ്സിയുടെ അമ്മ റോസമ്മ ജോൺ ചാക്കോ(അരുന്ധതി നാഗ് )ഇവർക്കൊപ്പം ലണ്ടനിലേക്ക് വരുന്നു. ലണ്ടനിൽ വച്ച് റോസമ്മ മരണപ്പെടുന്നു. ഇതറിഞ്ഞ മക്കൾ ലണ്ടനിലേക്ക് എത്തുകയും അന്ത്യ സംസ്കാര ചടങ്ങുകൾ അങ്ങേയറ്റം കേമമായി ലണ്ടനിൽ നടത്തുന്നതിന് വേണ്ടി ഡിക്സൺ ലോപ്പസ് ഏജൻസിയെ ഏല്പിക്കുകയും ചെയ്യുന്നു . അമ്മച്ചിയുടെ അവസാന ആഗ്രഹമായിരുന്നു കട്ടപ്പനയിലെ കുടുംബ കല്ലറയിൽ  അടക്കുക എന്നത്. ഈ ആഗ്രഹം നടത്തി കൊടുക്കാൻ ഇളയ മകൻ ജോമോനും മേഴ്സിക്കും ആഗ്രഹമുണ്ട്.. എന്നാൽ മൂത്ത മക്കളായ ഫിലിപ്പിനും ബെന്നിക്കും ശവമടക്ക് ലണ്ടനിൽ നടത്താനാണ് ആഗ്രഹവും. ഡിക്‌സൺ ലോപ്പസിന്റെ പാർട്ണർ ആണ് രാജു. (മോഹൻലാൽ ) അമ്മച്ചിയുടെ ഈ ആഗ്രഹത്തെ പറ്റി അറിയുന്ന രാജു ഇത് നടത്തി കൊടുക്കാൻ ആഗ്രഹിക്കുന്നു . അതിന് വേണ്ടി രാജു നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രം പറയുന്നത്

French Viplavam Malayalam Movie Review

Image
ഫ്രഞ്ച് വിപ്ലവം.. നവാഗതനായ മജു സംവിധാനം ചെയ്ത് സണ്ണി വെയിൻ നായകനാകുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. 1996 ലെ ചാരായ നിരോധനം കൊച്ചുകടവ് എന്ന ഗ്രാമത്തെയും അവിടത്തെ നിഷ്കളങ്കരായ നാട്ടുകാരെയും എങ്ങനെ ബാധിച്ചു അത് ആ നാട്ടിലുണ്ടാക്കിയ പ്രശ്നങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.. 1996 ൽ മുഖ്യമന്ത്രി  A K ആന്റണി ചാരായം നിരോധിച്ചതോടെ കൊച്ചുകടവിലെ പ്രധാന ചാരായ വില്പനക്കാരനായ സുശീലൻ കട പൂട്ടി അമ്പല കമ്മറ്റി പ്രെസിഡൻഡ് ആയി മാറുന്നു. കൊച്ചുകടവിലേ ചെറുപ്പക്കാരിൽ പ്രധാനിയായ സത്യനും(സണ്ണി വെയിൻ ) കൂട്ടുകാരും ചാരായ നിരോധനത്തെ തുടർന്ന് നിരാശയിലാണ്.. അത് പോലെപ്രധാന കുടിയന്മാർ ആയ  അളിയന്മാർ (അരിസ്റ്റോ സുരേഷ്, നോബി )തുടങ്ങി നാട്ടിലെ പ്രധാനികൾ എല്ലാം കള്ളിലും വിദേശ മദ്യത്തിലും അഭയം തേടുന്നു. അങ്ങനെയിരിക്കെ സുശീലന്റെ മകൾ മീരയും(ആര്യ) സത്യനും തമ്മിൽ പ്രണയത്തിലാകുന്നു.. സുശീലൻ ഈ ബന്ധം സമ്മതിക്കുന്നില്ല. ചാരായം നിർത്തലാക്കിയതിന്റെ മറവിൽ ഗ്രാമത്തിലേക്ക് കഞ്ചാവ് വിൽപ്പനയുമായി കൊച്ചൂട്ടി (ചെമ്പൻ വിനോദ് )എത്തുന്നു. അങ്ങനെയിരിക്കെ സത്യൻ ജോലി ചെയ്യുന്ന റിസോർട്ടിൽ ഒരു ഫ്രഞ്ച് മദാമ്മ തന്റെ കാമുകനെ തേടി വരുന്നു. ആ

Andhadhun Movie Review -Perfect Thriller

Image
Andhadhun Movie Review Andhadhun is the recent Hindi film Directed By Sriram Raghavan.. The Main Actors in this film are Tabu Aayushmann Khurrana  and Radhika Apte This is the one of the best thriller film seen the Indian Film Industry. We May call this film as a Perfect Thriller Strongest Script and Excellent Direction gives this film a Classic Touch.. Not giving any clue about the story because that will spoil the thrill . Even though very few characters only will seen in this film,the director takes care to give a clear identity to each and every character in this film. Career best Performance by Tabu and Ayushmann Khurrana.. Cinematography done by the veteran Malayali cinematographer K U Mohanan. This is one of the best Indian film released in the year 2018 . To all Good Movie lovers..Dont miss to watch this film otherwise  it will be a loss.. MIDHUN MAHESH

Johny Johny Yes Appa Movie Review

Image
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം ജോണി ജോണി യെസ് അപ്പാ ഇന്ന് റിലീസ് ആയി. ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വെള്ളിമൂങ്ങ എന്ന ഹിറ്റ്‌ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജോജി തോമസ് ആണ് രചിച്ചിരിക്കുന്നത്.. അനു സിതാര ആണ് ചിത്രത്തിലെ നായിക. മമ്ത മോഹൻദാസ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു... വിജയരാഘവൻ, ടിനി ടോം,ഷറഫുദീൻ, ഷാജോൺ, അബു സലിം,ലെന,ഗീത,സനൂപ് സന്തോഷ് ,അനിഘ തുടങ്ങി ഒരു പിടി താരങ്ങൾ ചിത്രത്തിൽ ഉണ്ട്. ജോണി കുട്ടിക്കാലം മുതലേ അല്ലറ ചില്ലറ മോഷണങ്ങളും കള്ളത്തരങ്ങളും ഒക്കെ നടത്തുന്നുണ്ടെങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ സൽസ്വഭാവിയും നല്ലവനും ആണ്. അവന്റെ സഹോദരങ്ങളായ പീറ്ററിനും ഫിലിപ്പിനും ഇതെല്ലാം മനസ്സിലാകുന്നുണ്ട്. എന്നിട്ടും അവൻ ഇവരെയൊക്കെ പറ്റിച്ചു വിലസുകയാണ്... അങ്ങനെയിരിക്കേ ഒരു മോഷണ ശ്രമത്തിനിടയിൽ  അപ്രതീക്ഷിതമായി അവൻ ആദമിനെ കണ്ടുമുട്ടുന്നു.. അതോടെ അവന്റെ ജീവിതം മാറി മറിയുന്നു.. ആദ്യ പകുതി ഷറഫുദീന്റെയും ടിനി ടോമിന്റേയും നല്ല കുറച്ച് കോമേഡിയും ഒക്കെയായി രസകരമായിരുന്നു. രണ്ടാം പകുതിയിൽ ചിത്രം കുറച്ച് സീരിയസ് ആകുന്നുണ്ട്. ജോണിയ

ആനക്കള്ളൻ old wine in new(?)bottle

Image
ഇവൻ മര്യാദ രാമൻ എന്ന ചിത്രത്തിന് ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ആനക്കള്ളൻ. ഉദയ്‌കൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജു മേനോൻ നായകനാകുന്ന ഈ ചിത്രത്തിൽ സിദ്ധിക്ക്, സായ് കുമാർ, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്,ബാല,ധർമജൻ,ഹരീഷ് കണാരൻ,സുധീർ കരമന, അനു ശ്രീ, സരയു, ഷംന കാസിം തുടങ്ങി ഒരു വലിയ താര നിര തന്നെ ഉണ്ട്. അനന്തപുരം കൊട്ടാരത്തിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഒരു അസ്ഥി കൂടം കണ്ടെടുക്കുന്നു.മൂന്ന് വർഷങ്ങൾക്കു മുൻപ് കൊല ചെയ്യപ്പെട്ട ഒരു പുരുഷന്റെ അസ്ഥികൂടമാണെന്നു പോസ്റ്റ്‌ മോർട്ടത്തിൽ തെളിയുന്നു. തുടർന്ന് കേസ് അന്വേഷണത്തിനായി ആന എസ്തപ്പാൻ എന്ന dysp ചുമതലയേൽക്കുന്നു. മൂന്ന് വർഷങ്ങൾക്കു മുൻപ് കൊട്ടാരത്തിലെ മോഷണക്കുറ്റത്തിന് ജയിലിൽ കിടക്കുന്ന കള്ളൻ പവിത്രനെ ഇവർ സംശയിക്കുന്നു. പവിത്രനെ ചോദ്യം ചെയ്യുമ്പോൾ താൻ ആ കൊലപാതകം നേരിൽ കണ്ടു എന്നും കൊലയാളിയെ കണ്ടാൽ തിരിച്ചറിയാമെന്നും പറയുന്നു. തുടർന്ന് പവിത്രനെ പരോളിൽ ഇറക്കി എസ്തപ്പാനും സംഘവും കൊലയാളിയെ തേടി അനന്തപുരത്തേക്കു തിരിക്കുന്നു. പക്ഷേ ആനക്കള്ളനായ പവിത്രന്  മറ്റ് പല ഗൂഢ ലക്ഷ്യങ്ങളുമുണ്ടായിരുന്നു. പവിത്രന

മന്ദാരം Movie Review

Image
പ്രണയത്തിന്റെ മന്ദാര പൂക്കൾ . നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്തു ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് മന്ദാരം.ആസിഫ് അലി അവതരിപ്പിക്കുന്ന രാജേഷ് എന്ന കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത പ്രണയ കഥകളാണ് സിനിമ പറയുന്നത്. രാജേഷിന് കുട്ടിക്കാലത്തു തോന്നുന്ന ആദ്യ പ്രണയം കൗമാരത്തിലേക്ക് കടക്കുന്നതോടെ പരാജയപ്പെടുന്നു. പിന്നീട് കോളേജ് പഠന കാലത്ത് അപ്രതീക്ഷിതമായി ചാരുവിനെ കണ്ടുമുട്ടുന്നതോടെ അവന്റെ  പ്രണയമന്ദാരം വീണ്ടും പൂക്കുന്നു. കണ്ടു മടുത്ത സ്ഥിരം പ്രണയ കഥ തന്നെയാണ് ഈ സിനിമയിലും. ആസിഫ് അലി രാജേഷ് എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. നായികമാരായി എത്തിയത് അനാർക്കലി, വർഷ എന്നിവരാണ്, ഇരുവരും നന്നായി . രാജേഷിന്റെ സുഹൃത്തുക്കൾ ആയി അഭിനയിച്ച ഗ്രിഗറി, അർജുൻ അശോകൻ, വിനീത് വിശ്വം എന്നിവരുടെ നല്ല പ്രകടനമായിരുന്നു സിനിമയിൽ .നല്ല കുറച്ച് പ്രണയ രംഗങ്ങളും കുറച്ച് കോമഡിയും ഒക്കെയായി ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് മന്ദാരം. മിഥുൻ മഹേഷ്‌ .

ചാലക്കുടിക്കാരൻ ചങ്ങാതി Movie Review

Image
ചാലക്കുടിക്കാരൻ ചങ്ങാതി... അനശ്വര നടൻ ശ്രീ കലാഭവൻ മണിയുടെ ജീവിത കഥയ്ക്ക് സംവിധായകൻ വിനയൻ നൽകിയ ചലച്ചിത്ര ഭാഷ്യമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ ആടിത്തിമിർത്ത കഥാപാത്രങ്ങളും പാടിത്തിമിർത്ത പാട്ടുകളും ആർക്കും മറക്കാൻ പറ്റാത്തവയാണ്.  വേദന നിറഞ്ഞ ബാല്യകാലത്തോടും  കറുത്തവൻ താഴ്ന്ന ജാതിക്കാരൻ എന്ന പേരിലുള്ള അടിച്ചമർത്തലിനോടും പടവെട്ടി മിമിക്രി വേദികളിലും തുടർന്ന് സിനിമയിലും ഉയരങ്ങൾ കീഴടക്കിയ മണി ചേട്ടന്റെ യഥാർത്ഥ ജീവിത കഥ തന്നെയാണ് സിനിമ . മണിച്ചേട്ടൻ ആയി അഭിനയിച്ച സെന്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നല്ല രീതിയിൽ തന്നെ വിനയൻ ചിത്രം ഒരുക്കിയിട്ടുണ്ട്. ധർമജനും വിഷ്ണുവും കൂട്ടുകാരുടെ റോൾ  നന്നായി ചെയ്തു. എടുത്തു പറയേണ്ടത് സലിം കുമാർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം ആണ്. ജോജു, പിഷാരടി, ജോയ് മാത്യു, ഹണി റോസ് തുടങ്ങി എല്ലാവരും  അവരവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. ചില പ്രമുഖരോട് വിനയന് പറയാനുള്ളത് പറയാൻ ചില രംഗങ്ങൾ സിനിമയിൽ കുത്തി കയറ്റിയിട്ടുണ്ട്. ആ രംഗങ്ങൾ തീർത്തും അനാവശ്യമായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ തിയേറ്ററിൽ ഉണ്ടായിരുന്ന പലരും കരയുകയായിരുന്നു. മണി ചേട

വരത്തൻ Movie Review

Image
വരത്തൻ റിവ്യൂ അമൽ നീരദ് സംവിധാനം ചെയ്തു ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രമാണ് വരത്തന്. ദമ്പതിമാരായ എബിയും പ്രിയയും ഗൾഫ് ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. ഗൾഫിൽ സമാധാനപരമായി ജീവിച്ചിരുന്ന അവർക്ക് കേരളത്തിൽ ജീവിക്കുമ്പോൾ നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളാണ് സിനിമയുടെ മുഖ്യ പ്രമേയം. മലയാളികളുടെ കപട സദാചാര ബോധത്തെ ചൂണ്ടി കാണിക്കുന്നുണ്ട് ചിത്രം. ഇത്തരം ഒരു വിഷയം പ്രമേയമാക്കിയതിനു സംവിധായകനും തിരക്കഥാക്രുത്തുക്കളും വലിയ കയ്യടി അർഹിക്കുന്നു. ഫഹദിന്റെയും ഐശ്വര്യയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിൽ. പക്ഷെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ഷറഫുദീനും വിജിലേഷും അർജുൻ അശോകനുമാണ്. അവസാന 20 മിനിറ്റ് ഗംഭീരം. അമൽ നീരദ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് വരത്തൻ. മേല്പറഞ്ഞത് എന്റെ മാത്രം അഭിപ്രായം മിഥുൻ മഹേഷ്‌