Posts

Showing posts from 2019

മലയാള സിനിമ 2019

Image
2019 വര്ഷം മലയാള സിനിമയ്ക്ക് ഒരു ഉണര്‍വ് നല്‍കിയ വര്‍ഷമാണ്‌. വലിയ ബോക്സ്‌ ഓഫീസ് വിജയങ്ങള്‍ക്കൊപ്പം  അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ മികച്ച സിനിമകളും ഉണ്ടായി എന്നത് അഭിമാനകരമായ വസ്തുതയാണ്. ഓരോ മാസത്തിലെയും വിജയ പരാജയ സിനിമകളെ വിലയിരുത്തുകയാണ് ഇവിടെ.. ജനുവരി ജനുവരി 4 ന് പുറത്തിറങ്ങിയ സിനിമയാണ് 1948 കാലം പറഞ്ഞത് എന്നത്. ചിത്രം പുറത്തിറങ്ങിയത് പോലും ആരും അറിഞ്ഞില്ല എന്നതാണ് വാസ്തവം. ജനുവരി 10 ന് പുറത്തിറങ്ങിയ ഹരീഷ് പേരടി, വിനു മോഹൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ജനാധിപൻ എന്നസിനിമ ഒരു പരാജയമായി മാറി.  മാധവീയം ബൊളീവിയ എന്നീ സിനിമകളും ആ ദിവസം പുറത്തിറങ്ങിയെങ്കിലും പേര് പോലും എങ്ങും പറഞ്ഞു കേട്ടില്ല. ജനുവരി 11ന് ആണ് 2019 ലെ ആദ്യത്തെ ഹിറ്റ്‌ സിനിമ പിറക്കുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലി ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മികച്ച വിജയം നേടി. കുടുംബ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടിയെടുക്കാനും ചിത്രത്തിന് കഴിഞ്ഞു. ഒപ്പമിറങ്ങിയ ഒരു കരീബിയൻ ഉടായിപ്പ് എന്ന സിനിമ പരാജയമായി മാറി. ജനുവരി 18 ന് നാല്  സിനിമകൾ പ്രദർശനത്തിന് എത്തി. ഹനീഫ് അദേനി

ഡ്രൈവിംഗ് ലൈസൻസ് - Good One 👌

Image
                         Driving License നടനും സംവിധായകനുമായ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഡ്രൈവിംഗ് ലൈസൻസ്. പ്രിത്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് പ്രിത്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ആത്മാഭിമാനത്തിന് മുറിവേറ്റാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. സച്ചി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരീന്ദ്രൻ ഒരു സൂപ്പർ സ്റ്റാർ ആണ്. മികച്ച അഭിനേതാവായ അദ്ദേഹത്തിന് അഭിനയം കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ പാഷൻ ആണ് കാർ ഡ്രൈവിംഗ്. എംവിഐ കുരുവിള ഒരു സാധാരണക്കാരനായ ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ്. ഹരീന്ദ്രന്റെ കടുത്ത ആരാധകനായ കുരുവിള ഹരീന്ദ്രന് അയക്കുന്ന മെസ്സേജുകളിലും വല്ലപ്പോഴും കിട്ടുന്ന മറുപടികളിലുമൊക്കെ സന്തോഷവാനാണ്. ഭാര്യയും മകനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അയാളുടേത്. അങ്ങനെയിരിക്കെ ഒരു ദിവസം ഹരീന്ദ്രന് തന്റെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടുന്നു. അത് തിരിച്ചെടുക്കാൻ കുരുവിളയുടെ സഹായം വേണ്ടി വരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില പ്രശ്നങ

കെട്ട്യോളാണ് എന്റെ മാലാഖ - ഒരു മനോഹര കുടുംബ ചിത്രം👌👌

Image
ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് "കെട്ട്യോളാണ് എന്റെ മാലാഖ". മാജിക്‌ ഫ്രെയിംസ് ന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവർ ചേർന്നാണ്. അജി പീറ്റർ തങ്കം ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വീണാ നന്ദകുമാർ ആണ് ചിത്രത്തിലെ നായിക. ഒരു മനോഹരമായ കുടുംബ കഥയാണ് ചിത്രം പറയുന്നത്. സ്ലീവാച്ചൻ എന്ന കർഷക യുവാവിനെയാണ്  സിഫ് അലി അവതരിപ്പിക്കുന്നത്. പെങ്ങന്മാരെയെല്ലാം കെട്ടിച്ചയച്ചതോടെ വീട്ടിൽ സ്ലീവാച്ചനും അമ്മയും മാത്രമേ ഉള്ളൂ. കല്യാണം ഒന്നും വേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന സ്ലീവാച്ചൻ അമ്മയ്ക്ക് വയ്യാതെ ആകുന്നതോടെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. അങ്ങനെ റിൻസി സ്ലീവാച്ചന്റെ ഭാര്യ ആയി എത്തുന്നു. ദാമ്പത്യ ജീവിതത്തെ കുറിച്ച് യാതൊന്നും അറിയാത്ത സ്ലീവാച്ചൻ നേരിടേണ്ടി വരുന്ന ചില അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. കെട്യോൾ ആണ് തന്റെ മാലാഖ എന്ന് സ്ലീവാച്ചൻ തിരിച്ചറിയുന്നിടത്ത് ചിത്രം ശുഭമായി പര്യവസാനിക്കുന്നു. ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കു

Jack & Daniel- Watchable

Image
ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് & ഡാനിയേൽ. തമീൻസ് ഫിലംസ്ന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആക്ഷൻ കിങ് അർജുൻ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ചു കുര്യൻ ആണ്  ചിത്രത്തിൽ ദിലീപിന്റെ നായികയാകുന്നത്. സൈജു കുറുപ്പ്, അശോകൻ, സാദിഖ്, ദേവൻ, ഇന്നസെന്റ്, ജനാർദനൻ, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കൊച്ചിയിൽ തുടർച്ചയായി അരങ്ങേറുന്ന മോഷണ പരമ്പരകൾ അന്വേഷിക്കുന്നതിനായി ഡാനിയേൽ അലക്സാണ്ടർ  എന്ന ഓഫിസർ നിയമിതനാകുന്നു. കള്ളപ്പണം മാത്രം മോഷ്ടിക്കുന്ന ആ കള്ളൻ ഇത് വരെ ഏതാണ്ട്  1700 കോടിയോളം രൂപ മോഷ്ടിച്ചിച്ചിട്ടുണ്ട്. ഡാനിയേലിന്റെ അന്വേഷണങ്ങൾ ജാക്ക് എന്ന ബിസിനസ്‌മാനിൽ ചെന്നെത്തുന്നു. പക്ഷേ ജാക്കിനെ തെളിവോടെ അറസ്റ്റ് ചെയ്യുവാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ജാക്കിനെ കുടുക്കുവാൻ പല വഴികളും ഡാനിയേൽ ഒരുക്കുന്നു. എന്നാൽ അതിസമര്ഥനായ ജാക്ക് എല്ലാത്തിൽ നിന്നും രക്ഷപ്പെടുന്നു. ഇരുവരും തമ്മി

HELEN- Awesome Thriller👌👌🙏

Image
നടനും സംവിധായകനും തിരക്കഥാകൃത്തും ഗായകനും എന്ന് വേണ്ട മലയാള സിനിമയിലെ സകല കലാ വല്ലഭനായ വിനീത് ശ്രീനിവാസൻ നിർമിച്ച ഒരു പുതിയ സിനിമയാണ് "ഹെലൻ". നവാഗതനായ മാത്തുക്കുട്ടി സേവ്യർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് സിനിമയിലെ ബേബി മോൾ ആയി പ്രേക്ഷക ഹൃദയം കീഴടക്കിയ അന്ന ബെൻ ആണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ഹെലെനെ അവതരിപ്പിക്കുന്നത്. ലാൽ, അജു വർഗീസ്, നോബിൾ ബാബു തോമസ്, റോണി ഡേവിഡ്, ബിനു പപ്പു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ മാത്തുക്കുട്ടി സേവ്യർ, ആൽഫ്രഡ്‌ കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. Survival Thriller  കാറ്റഗറിയിൽ പെടുന്ന സിനിമയാണ് ഹെലൻ. ഹെലൻ,  നഴ്സിംഗ് പഠനം കഴിഞ്ഞ് കാനഡയിൽ ജോലിക്ക് പോകുവാനുള്ള ഒരുക്കത്തിലാണ്. മകളെ ഏറെ സ്നേഹിക്കുന്ന അപ്പൻ പോളിന് മകളെ വിദേശത്തേക്ക് അയക്കാൻ താല്പര്യമില്ല. ഹെലൻ ഇപ്പോൾ ഗ്രാൻഡ് മാളിലെ Chicken Hubൽ വർക്ക്‌ ചെയ്യുകയാണ്. അസർ ആയുള്ള അവളുട

Kaithi- Action Block Buster 👏👏🙏

Image
മാനഗരം എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ കൈതി ദീപാവലി റിലീസ് ആയി എത്തിയിരിക്കുകയാണ്. മുഴുനീള ആക്ഷൻ സിനിമയായ കൈതിയിൽ കാർത്തി ആണ് നായകനായി എത്തുന്നത്. സംവിധായൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒറ്റ രാത്രിയിൽ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. പത്തു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ഡില്ലി അനാഥാലയത്തിൽ കഴിയുന്ന തന്റെ മകളെ  കാണാനുള്ള യാത്രയിലാണ്. ഇൻസ്‌പെക്ടർ ബിജോയിയും സംഘവും കണ്ടെടുത്ത മയക്കുമരുന്ന് തിരിച്ചു പിടിക്കാൻ വേണ്ടി ഒരു സംഘം ആളുകൾ അതേ രാത്രി പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ പദ്ധതിയിടുന്നു. ഒരു പാർട്ടിയിൽ വെച്ച് മയക്കുമരുന്ന് വേട്ടയിൽ പങ്കെടുത്ത പോലീസുകാർ വിഷം കഴിക്കപ്പെട്ടു അവശ നിലയിലാകുന്നു. അവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഇൻസ്‌പെക്ടർ ബിജോയ്ക്ക് ആ രാത്രി കണ്ടുമുട്ടിയ ഡില്ലിയുടെ സഹായം വേണ്ടി വരുന്നു.  എന്നാൽ ഇൻസ്‌പെക്ടർ ബിജോയെ ആക്രമിക്കാൻ അക്രമികൾ അവരുടെ പിന്നാലെ പോകുന്നു. എന്നാൽ വാസ്തവത്തിൽ ഡില്ലി ആരാണെന്ന് അവർക്ക് ആർക്കും അറിയില്ലായിരുന്നു.

BIGIL - Dalapathy Verithanam👏🙏

Image
ദളപതി വിജയ് സിനിമകളുടെ റിലീസ് എല്ലാം ഒരു ആഘോഷമാണ്. ദീപാവലി ആഘോഷത്തിന് മാറ്റ് കൂട്ടാൻ വിജയ് വീണ്ടും എത്തിയിരിക്കുകയാണ്. തെരി, മെർസൽ എന്നീ ബ്ലോക്ക്‌ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം സംവിധായകൻ  അറ്റ്ലീ വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണ് "ബിഗിൽ". സ്പോർട്സ് ആക്ഷൻ വിഭാഗത്തിൽ പെടുന്ന ബിഗിൽ നിർമിച്ചിരിക്കുന്നത്  AGS Entertainments ന്റെ ബാനറിൽ കലാപതി എസ് അഘോരം ആണ്. നയൻ താര വിജയുടെ നായികയായി എത്തുമ്പോൾ റെബ മോണിക്ക, വർഷ ബൊല്ലമ്മ, ഇന്ദുജ തുടങ്ങി ഒരു പറ്റം പെൺകുട്ടികൾ ഫുട്ബാൾ താരങ്ങളായി സ്‌ക്രീനിലെത്തുന്നുണ്ട്. ജാക്കി ഷ്റോഫ്, കതിർ, വിവേക്, യോഗി ബാബു, ഡാനിയേൽ ബാലാജി, ഐ എം വിജയൻ, ആനന്ദ് രാജ്, രാജ് കുമാർ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ അറ്റ്ലീ, എസ് രാമ ഗിരിവാസൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജി കെ വിഷ്ണു ഛായാഗ്രഹണവും റൂബെൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. റൗഡി ആയ മൈക്കേളിന് അപ്രതീക്ഷിതമായി തമിഴ്നാട് വനിതാ ഫുട്ബാൾ ടീമിന്റെ കോച്ച് ആയി മാറേണ്ടി വരുന്ന കഥയാണ്

Asuran - Excellent Revenge Thriller

Image
തമിഴിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയെടുത്താൽ അതിൽ  മുൻപന്തിയിൽ ഇടം പിടിക്കുന്ന ഒരു സംവിധായകനാണ് വെട്രി മാരൻ. ആടുകളം എന്ന ചിത്രത്തിലൂടെ അദ്ദേഹം  മികച്ച സംവിധായകനുളള ദേശീയ അവാർഡ് നേടിയപ്പോൾ അതേ സിനിമയിലെ നായകൻ ധനുഷ് മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ധനുഷ് വെട്രി മാരൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണ് "അസുരൻ". മഞ്ജു വാരിയർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നത്. വെട്രിമാരനും മണിമാരനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് എസ് തനു ആണ്. വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് വെട്രിമാരൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ അന്തരീരക്ഷത്തിൽ അവതരിപ്പിക്കുന്ന ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത്. മൂന്ന് മക്കളുടെ പിതാവായ സിവ സാമി എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. കർഷകരായ സിവസാമിയും ഭാര്യ പച്ചയമ്മാളും മക്കൾക്കൊപ്പം സന്തോഷത്തോടെ ജീവിച്ചു വരികയാണ്. അന്നാട്ടിലെ പ്രമാണിയായ നരസിംഹൻ സിവസാമിയുടെ സ്ഥലം കയ്യടക്കാൻ ശ്രമിക്കുന്നു. ഇതിൽ കുപിതനായ സിവസാമിയുടെ മൂത്ത മകൻ മുരുകൻ നരസി

ജല്ലിക്കട്ട് - അതി ഗംഭീരം 👏🙏

Image
മലയാള സിനിമയെ ലോക നിലവാരത്തിൽ എത്തിച്ച പ്രതിഭാശാലിയായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ "ജല്ലിക്കട്ട്"ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസിന് മുന്നേ തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സിനിമയായ അങ്കമാലി ഡയറീസിലൂടെ നായകനായി എത്തി ചുരുങ്ങിയ കാലയളവിൽ മികച്ച നടൻ എന്ന് പേരെടുത്ത ആന്റണി വർഗീസ് ആണ് ഈ ചിത്രത്തിലും പ്രധാന വേഷം ചെയ്യുന്നത്. ഹരീഷ് എസ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തോമസ് പണിക്കർ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതവും ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ഒരു കശാപ്പ് ശാലയിൽ നിന്നും വിളറി പിടിച്ചു ഓടിയ ഒരു പോത്തിനെ പിടിക്കാൻ ഒരു നാട് മുഴുവൻ ഇറങ്ങിത്തിരിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കശാപ്പ് ശാലയിലെ തൊഴിലാളി ആയ ആന്റണി, കശാപ്പ് ശാല മുതലാളി വർക്കി, വർക്കിയുടെ മകൾ സോഫി, പോത്തിനെ വെടി വെക്കാൻ എത്തുന്ന കുട്ടച്ചൻ  തുടങ്ങി ആ നാട്ടിലെ ഓരോരുത്തരുടെയും ജീവിതം ഈ സംഭവത്തെ തുടർന്ന്

Excellent Finals🙏🙏

Image
ഓണം റിലീസ് ആയി തീയറ്ററുകളിൽ എത്തിയ മറ്റൊരു സിനിമയാണ് ഫൈനൽസ്. നവാഗതനായ പി ആർ അരുൺ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രജിഷ വിജയൻ, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണിയൻപിള്ള രാജു, പ്രജീവ് സത്യവർത്തൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു തനി നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ ഒളിമ്പിക്സ് മെഡൽ സ്വപ്നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആലീസ് എന്ന കട്ടപ്പനക്കാരി പെൺകുട്ടിയുടെ ജീവിത ലക്ഷ്യമാണ് ഒളിമ്പിക്സ് മെഡൽ. അവളുടെ അപ്പനും കോച്ചുമായ വർഗീസ് മാഷിന്റെ കഠിന പ്രയത്നങ്ങൾ കൊണ്ടാണ് ആലീസ് ഇന്ന് ഈ നേട്ടങ്ങൾക്ക് അരികെയെത്തിയത്. സൈക്ലിംഗ് താരമായ ആലീസ് 2020 ടോക്കിയോ ഒളിമ്പിക്സ് നുള്ള തയ്യാറെടുപ്പിലാണ്. അയൽവാസിയും ബാല്യകാല സുഹൃത്തുമായ മാനുവലുമായി അവൾ പ്രണയത്തിലുമാണ്. എന്നാൽ അപ്രതീക്ഷിതമായി  സംഭവിക്കുന്ന ഒരു അപകടം അവരുടെ ജീവിതം മാറ്റിമറിക്കുന്ന കഥയാണ് ഫൈനൽസ് പറയുന്നത്.  സ്പോർട്സ്  ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ് ഫൈനൽസ് എങ്കിലും ഹൃദയസ്പർശിയായ ഒരു കഥ കൂടി ചിത്രം പറയുന്നുണ്ട്. സംവിധാ

Brothers Day - Colourful Enterainer + Thriller

Image
നടൻ കലാഭവൻ ഷാജോൺ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രദേഴ്സ് ഡേ. പ്രിത്വിരാജ് ആണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി Dark Shaded കഥാപാത്രങ്ങളായിരുന്നു പ്രിത്വിരാജ് ചെയ്തിരുന്നത്. പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും അത്തരത്തിൽ  ഒരു സിനിമയായിരുന്നു. എന്നാൽ ഈ ചിത്രത്തിലൂടെ പ്രിത്വിരാജ് ഒരു സാധാരണകാരനായ നായകനായി വീണ്ടുമെത്തുകയാണ്. തമിഴ് താരം പ്രസന്ന ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, മിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന നായികാ കഥാപാത്രങ്ങൾ. വിജയരാഘവൻ, കോട്ടയം നസീർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സ്ഫടികം ജോർജ്,ശിവജി ഗുരുവായൂർ, അനിൽ മുരളി, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു മുഴുനീള എന്റെർറ്റൈനെർ എന്നതിനോടൊപ്പം സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലെർ കഥ കൂടി ചിത്രം പറയുന്നുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരനായ റോണി എന്ന ചെറുപ്പക്കാരനായാണ് പ്രിത്വിരാജ് ചിത്രത്തി

അമ്മമാരുടെ സ്വന്തം "ഇട്ടിമാണി'

Image
ലൂസിഫർ നേടിയ വൻ വിജയത്തിന് ശേഷം നമ്മുടെ സ്വന്തം ലാലേട്ടൻ നായകനായി എത്തുന്ന സിനിമയാണ് "ഇട്ടിമാണി". ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഇട്ടിമാണി ഇന്ന് തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഇട്ടിമാണി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ ജിബി -ജോജു സഖ്യമാണ്. ഹണി റോസ് ആണ് മോഹൻലാലിന്റെ നായികയാകുന്നത്. രാധിക ശരത്കുമാർ, കെ പി എ സി ലളിത, സിദ്ധിക്ക്, അജു വർഗീസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സലിം കുമാർ,വിനു മോഹൻ, കൈലാഷ്, സിജോയ് വർഗീസ്, ജോണി ആന്റണി, സുനിൽ സുഗത, അശോകൻ, സ്വാസിക, സാജു നവോദയ, ശേഖർ മേനോൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചൈനയിൽ ജനിച്ചത് കൊണ്ടോ കുന്നംകുളത്ത് ജീവിക്കുന്നത് കൊണ്ടോ ഇട്ടിമാണി ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ വിദഗ്ധനാണ്. എന്തിനും ഏതിനും കമ്മീഷൻ വാങ്ങിക്കുന്ന ഇട്ടിമാണി തൃശൂരിൽ ഒരു ചൈനീസ് ഫുഡ്‌ റെസ്റ്റോറന്റും നടത്തുന്നുണ്ട്. അമ്മ തെയ്യാമ്മയാണ് ഇട്ടിക്ക് എല്ലാം. അതുപോലെ അടുത്ത വീട്ടിലെ അന്നമ്മച്ചിയെ സ്വന്തം അമ്മച്ചിയെ പോലെയാണ് ഇട്ടി കാണുന്നതും. അന്നമ്മച്ചി കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മക്കൾ ആരും

Love Action Drama - Celebration Begins

Image
 ഓണ ദിവസങ്ങൾ ആഘോഷമാക്കാൻ ഓണം  സിനിമകളും എത്തിത്തുടങ്ങി. നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയാണ് ഓണം റിലീസ് ആയി ആദ്യമെത്തുന്നത്. പേര് പോലെ തന്നെ പ്രണയവും ആക്ഷനും ഡ്രാമയുമെല്ലാം ചേരുംപടി ചേർത്ത് ഒരു പക്കാ എന്റർടൈനെർ ആയാണ് ചിത്രം എത്തിയിരിക്കുന്നത്. യുവ പ്രേക്ഷകരുടെ പ്രിയതാരം നിവിൻ പോളി നായകനായി എത്തുമ്പോൾ  തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻ താരയാണ് നായികയായി എത്തുന്നത്. നടൻ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അജു എത്തുന്നുമുണ്ട്. ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, രഞ്ജി പണിക്കർ, മല്ലിക സുകുമാരൻ, ദുർഗ കൃഷ്ണ, ബേസിൽ ജോസഫ്, ജൂഡ് ആന്റണി ജോസഫ്, ബിജു സോപാനം, പ്രജിൻ പദ്മനാഭൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്. ഷാൻ റഹ്മാൻ ചിത്രത്തിന് സംഗീതം പകരുമ്പോൾ  ജോമോൻ ടി ജോൺ ക്യാമറയും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ബന്ധു ആയ സ്വാതിയുമായുള്ള പ്രണയ നൈരാശ്യത്തെ തുടർന്ന് മദ്യപാനവും അലമ്പുകളുമൊക്കെയായി ദിനേ

ആക്ഷൻ വിസ്മയം "സാഹോ"

Image
ബാഹുബലിക്ക് ശേഷം  പ്രേക്ഷകർ ഒന്നടങ്കം വൻ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസ് സിനിമയാണ് "സാഹോ'. ചിത്രത്തിന്റെ ഓരോ അന്നൗൺസ്‌മെന്റും പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തിയിരുന്നു. റൺ രാജാ റൺ എന്ന ആദ്യ ചിത്രത്തിലൂടെ കഴിവ് തെളിയിച്ച സുജീത് ആണ് സാഹോ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 350 കോടിയോളം  രൂപ ചിലവിട്ട് ഹോളിവുഡ് സിനിമകളെ വെല്ലുവിളിത്തക്ക രീതിയിൽ ഒരു ഗംഭീര ആക്ഷൻ സിനിമയായ് സുജിത് ചിത്രം ഒരുക്കിയിട്ടുണ്ട്. ശ്രദ്ധ കപൂർ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയാകുന്നത്. ഒരു വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അരുൺ വിജയ്, നീൽ നിതിൻ മുകേഷ്, ജാക്കി ഷറഫ്, മുരളി ശർമ, വെണ്ണെലാ കിഷോർ, പ്രകാശ് ബെലവാടി, മന്ദിരാ ബേദി, ചങ്കി പാണ്ഡെ, എവ്ലിൻ ശർമ, സുപ്രീത്, മഹേഷ്‌ മഞ്ജരേക്കർ, ടിന്നു ആനന്ദ് തുടങ്ങിയവർക്കൊപ്പം മലയാളി സാന്നിധ്യമായി ലാലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വമ്പൻ ക്യാൻവാസിൽ കഥ പറയുന്ന  ഗംഭീര ആക്ഷൻ സിനിമയാണ് സാഹോ. മുംബയിൽ അരങ്ങേറുന്ന ചില മോഷണ പരമ്പരകളെ കുറിച്ച് അന്വേഷിക്കുവാൻ എത്തുന്ന undercover ഓഫീസർ അശോക് ചക്രവർത്തി ആയാണ് പ്രഭാസ് എത്തുന്നത്. അധോലോ

ജോഷി സാറിന്റെ ഗംഭീര തിരിച്ചുവരവുമായ്‌ "പൊറിഞ്ചു മറിയം ജോസ്"

Image
ന്യൂ ഡൽഹിയും ലേലവും നരനും തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും  വലിയ ഹിറ്റുകൾ സൃഷ്ട്ടിച്ച സംവിധായകനാണ് ജോഷി. ഒരു വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തുന്ന സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. ജോസഫ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടി നിൽക്കുന്ന നടൻ ജോജു ജോർജ് ആണ് കാട്ടാളൻ പൊറിഞ്ചു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറിയം എന്ന കഥാപാത്രമായി നൈല ഉഷയും ജോസ് ആയി ചെമ്പൻ വിനോദും അഭിനയിച്ചിരിക്കുന്നു. ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ഈ സിനിമ റെജി മോൻ ആണ് നിർമിച്ചിരിക്കുന്നത്. 80 കളുടെ കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ പൊറിഞ്ചു മറിയം ജോസ് എന്നീ മൂവരുടെയും കഥയാണ് ചിത്രം പറയുന്നത്. കുട്ടിക്കാലം തൊട്ടേ പൊറിഞ്ചുവും ജോസും സുഹൃത്തുക്കളാണ്. ആലപ്പാട്ട് കുടുംബത്തിലെ മറിയവുമായി പൊറിഞ്ചു പ്രണയത്തിലാണ്.. മറിയയുടെ അച്ഛൻ കാരണം അവർ ഒന്നിക്കാതെ പോകുന്നു. കാലങ്ങൾ കഴിഞ്ഞു. പൊറിഞ്ചു ഇന്ന് കാട്ടാളൻ പൊറിഞ്ചു എന്ന വലിയ ചട്ടമ്പിയാണ്. ഐപ്പ് മുതലാളിയുടെ വലം കൈ ആണ് ഇന്ന് പൊറിഞ്ചു. കുടുംബസ്ഥനായി മാറിയ ജോസ് പെരുന്നാളിന് ബ്രേക്ക്‌ ഡാൻസ് കളിച്ചും

നേർകൊണ്ട പാർവൈ -Excellent Thriller

Image
 തല അജിത് നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് നേർകൊണ്ട പാർവൈ. തീരൻ എന്ന ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം  എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോണി കപൂർ ആണ് ചിത്രത്തിന്റെ നിർമാതാവ്. അമിതാഭ് ബച്ചൻ, തപ്‌സി പന്നു എന്നിവർ അഭിനയിച്ച് 2014 ൽ പുറത്തിറങ്ങിയ  പിങ്ക് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം. ശ്രദ്ധ ശ്രീനാഥ്, അഭിരാമി, ആൻഡ്രിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിദ്യ ബാലന്റെ അതിഥി വേഷം ആണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വളരെ പ്രാധാന്യമേറിയ ഒരു വിഷയം സംസാരിക്കുന്ന സിനിമയാണ് നേർകൊണ്ട പാർവൈ. മീര, ഫമിത, ആൻഡ്രിയ എന്നീ മൂന്നു പെൺകുട്ടികൾ നേരിടേണ്ടി വരുന്ന ഒരു പ്രശ്നത്തിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. ഒരു പാർട്ടി കഴിഞ്ഞ് മടങ്ങുന്ന അവർക്ക്  ആദിക്ക് , വിശ്വ തുടങ്ങി ഒരു  സംഘം ചെറുപ്പക്കാരിൽ നിന്നും ആക്രമണം നേരിടേണ്ടി വരുന്നു. ഒരു വിധത്തിൽ  ആ പ്രശ്നത്തിൽ നിന്നും അവർ രക്ഷപ്പെടുന്നു. മുറിവേറ്റ ആദിക്കും സംഘവും അവരെ പല വിധത്തിൽ ഉപദ്രവിക്കാൻ തുടങ്ങുന്നു. ഒടുവിൽ മീരയെ കള്ളക്കേസിൽ അവർ ജയിലിലടക്കുന്നു ഏറെ സ്വാധീനമുള്ള ആദി

Dear Comrade- beautiful love story❤

Image
അർജുൻ റെഡ്‌ഡി എന്ന ഒറ്റ ചിത്രം കൊണ്ടുതന്നെ ഒരു വലിയ ആരാധക വൃന്ദം  സൃഷ്ടിച്ച നടനാണ് വിജയ് ദേവരകൊണ്ട. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ കേരളത്തിലും ഇദ്ദേഹത്തിന് വലിയ ഒരു ആരാധക കൂട്ടമുണ്ട്. ഭരത് കമ്മ സം വിധാനം ചെയ്ത " Dear Comrade" ആണ് വിജയുടെ ഏറ്റവും പുതിയ ചിത്രം. തെലുഗിന് പുറമേ മലയാളം, തമിഴ്,കന്നഡ ഭാഷകളിൽ മൊഴിമാറ്റം നടത്തിയും ചിത്രം തീയറ്ററുകളിൽ എത്തിയിട്ടുണ്ട്. ഗീതാഗോവിന്ദം എന്ന സൂപ്പർ ഹിറ്റിന് ശേഷം രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന  സിനിമ കൂടിയാണ് Dear Comrade. മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. യഷ് രംഗിനേനി ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ഈണമിട്ട ഗാനങ്ങൾ എല്ലാം നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുജിത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത്‌ സാരംഗ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ബോബിയുടെയും ലില്ലിയുടെയും പ്രണയകഥയാണ് ചിത്രം പ്രധാനമായും പറയുന്നത് എങ്കിലും ചില പോസിറ്റീവ് ആയ ചിന്തകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. കോളേജിലെ സജീവ രാഷ്ട്രീയ പ്രവർത്തകനാണ് ബോബി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ  എന്ത് തന്നെയായാലും ബോബി അവർക്കൊപ്പം എപ

🍉 പ്രണയത്തിന്റെ മധുരമൂറും "തണ്ണീർ മത്തൻ ദിനങ്ങൾ"🍉

Image
നവാഗതനായ ഗിരീഷ് എ ഡി സംവിധാനം  ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമ ഇന്ന് പുറത്തിറങ്ങി.. ജാതിക്കാത്തോട്ടം എന്ന ഗാനം തരംഗമായതോടെ യുവാക്കൾ വൻ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ കൂടിയായിരുന്നു ഇത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യു തോമസ് നായക വേഷത്തിലെത്തുമ്പോൾ ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജൻ ആണ്  നായികയാകുന്നത്. വിനീത് ശ്രീനിവാസൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത് . ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഗിരീഷ് എ ഡി യും ഡിനോയ് പൗലോസും ചേർന്നാണ്. വിനോദ് ഇല്ലംപിള്ളിയും ജോമോൻ ടി ജോണും ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ വർഗീസ് ഈണമിട്ട ഗാനങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷമീർ മുഹമ്മദ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. കൗമാര പ്രണയകഥ പറയുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി അടുത്ത കാലത്തിറങ്ങിയ ജൂൺ വരെയുള്ള സിനിമകൾ അക്കൂട്ടത്തിൽ പെടും. അതിൽ നിന്നെല്ലാം വേറിട്ട

സത്യം പറഞ്ഞാ വിശ്വസിക്കുവോ - ഒരു നല്ല കുടുംബ ചിത്രം

Image
ഒരു വടക്കൻ സെൽഫി എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം  ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് "സത്യം പറഞ്ഞാ വിശ്വസിക്കുവോ?". രസകരമായ പേര് കൊണ്ട് തന്നെ ശ്രദ്ധേയമായ ചിത്രത്തിൽ ബിജു മേനോൻ ആണ് പ്രധാന കഥാപാത്രമായ സുനിയെ അവതരിപ്പിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം  പ്രേക്ഷകരുടെ ഇഷ്ട നായിക സംവൃത സുനിൽ ഈ ചിത്രത്തിലൂടെ നായികയായി തിരികെയെത്തുന്നുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സാധാരണക്കാരനായ ഒരു വാർക്ക പണിക്കാരനായാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത് . അലെൻസിയർ, സുധി കോപ്പ, ഭഗത് മാനുവൽ, സൈജു കുറുപ്പ്,ദിനേഷ് നായർ,  ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, സുധീഷ്, ശ്രുതി ജയൻ തുടങ്ങി ഒരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സാധാരണക്കാരനായ ഒരു  വാർക്കപ്പണിക്കാരനാണ് സുനി. ഭാര്യ ഗീതയും മകളും അടങ്ങുന്ന കൊച്ചു കുടുംബമാണ് അയാളുടേത്. അത്യാവശ്യം കടവും മറ്റ് പ്രശ്നങ്ങളുമായി ചെറിയ ബുദ്ധിമുട്ടിലാണ് സുനിയും കുടുംബവും. കൂട്ടുകാർക്കൊപ്പമുള്ള സുനിയുടെ നിരന്തരമായ മദ്യപാനവും ആ കുടുംബത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്.